ന്യൂഡൽഹി: രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ (Covid cases) 58 ശതമാനവും കേരളത്തില്‍ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍. മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ വലിയ കുറവുണ്ടായെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ സംസ്ഥാനങ്ങളിലായി ആകെ റിപ്പോര്‍ട്ട് ചെയ്തത് 46,164 കേസുകളാണ്. ഇതില്‍ 30, 000ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. രാജ്യത്ത് 607 മരണം സ്ഥിരീകരിച്ചതില്‍ 215 മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നതും കേരളത്തില്‍ നിന്നാണ്.


ALSO READ: Covid 19: വീടുകളിൽ രോഗവ്യാപനം വർധിക്കുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്


അതേസമയം, കേരളത്തിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. യൂത്ത് കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.


കേരളത്തിന്റെ കൊവിഡ് സ്ഥിതി അതീവ ​ഗുരുതരമാണെന്നും കേരളം നിലവിൽ ഐസിയുവിലാണെന്നും കോൺ​ഗ്രസ് എംപി ശശി തരൂർ (Sasi Tharoor) പറഞ്ഞു. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.