രാജ്യത്തെ ഏറ്റവും ഉയർന്ന ആത്മഹത്യ നിരക്ക് കൊല്ലം നഗരത്തിലാണെന്ന് റിപ്പോർട്ട്. നാഷണല്‍ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഈ വിവരം  വ്യക്തമാക്കിയിരിക്കുന്നത്. അതിനോടൊപ്പം തന്നെ രാജ്യത്തെ ആത്മഹത്യ നിരക്കും വൻ തോതിൽ ഉയർന്നിട്ടുണ്ട്. 2021 ലെ ആത്മഹത്യ  നിരക്കാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് ഒരുലക്ഷത്തിൽ 12 പേർ വെച്ച് ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാൽ അതേസമയം കൊല്ലം നഗരത്തിൽ ഈ നിരക്ക് ലക്ഷത്തിൽ 43 പേരാണ്. അതായത് രാജ്യത്തെ ആകെ ആത്മഹത്യ നിരക്കിൽ നിന്നും വളരെ കൂടുതലാണ് കൊല്ലം നഗരത്തിലെ ആത്മഹത്യ നിരക്ക്.


COMMERCIAL BREAK
SCROLL TO CONTINUE READING

2021 വർഷത്തിൽ മാത്രം 11.1 ലക്ഷം പേരുള്ള കൊല്ലം നഗരത്തിൽ ആത്മഹത്യ ചെയ്തത് 487 പേരാണ്. ജനസംഖ്യയിൽ ഒരു ലക്ഷം പേരിൽ എത്ര പേർ ആത്മഹത്യ ചെയ്യുന്നുവെന്നതിനനുസരിച്ചാണ് രാജ്യത്തെ ആത്മഹത്യ നിരക്ക് കണക്കാക്കുന്നത്. കൊല്ലം നഗരത്തിലെ 2021 വർഷത്തിലെ ആത്മഹത്യ നിരക്ക് 43.9 ആണ്. കൊല്ലം കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആത്മഹത്യ നിരക്ക് പശ്ചിമ ബംഗാളിലെ അസന്‍സോൾ നഗരമാണ്. അസന്‍സോൾ നഗരത്തിലെ ആത്മഹത്യ നിരക്ക് 38.5 ആണ്.


ALSO READ: Delhi Liquor Policy: നിങ്ങളും അധികാരത്തിന്‍റെ ലഹരിയില്‍, മദ്യനയത്തിൽ കേജ്‌രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് അണ്ണാ ഹസാരെ


അതിനോടൊപ്പം തന്നെ കേരളത്തിലാണ് കൂട്ട ആതമഹത്യകളുടെ എണ്ണം കൂടുതൽ. ഈ കണക്കുകൾ പ്രകാരം കേരളം നാലാം സ്ഥാനത്താണ്. കേരളത്തിലാകെ 2021 വർഷത്തിൽ 12 കൂട്ട ആത്മഹത്യകളിലായി ആകെ 26 പേരാണ് മരിച്ചത്. കൂട്ട ആത്മഹത്യകൾ ഏറ്റവും കൂടുതൽ നടന്നത് തമിഴ്നാട്ടിലാണ്. തമിഴ്‌നാട്ടിൽ ആകെ 33 കൂട്ട ആത്മഹത്യകൾ നടന്നത്. രാജ്യത്ത് ആകെ 2021 വർഷത്തിൽ മാത്രം 1,64,033 പേർ ആത്മഹത്യ ചെയ്തു. കേരളത്തിൽ മാത്രം 9549 പേരാണ് 2021 വർഷത്തിൽ ആത്മഹത്യ ചെയ്തത്. ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്തിട്ടുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. രാജ്യത്തെ ഏറ്റവും കൂടുതൽ ആത്മഹത്യക്ക് കാരണമാകുന്നത് കുടുംബാ പ്രശ്‌നങ്ങൾ ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.


അതേസമയം ഹൃദയാഘാതം മൂലമുള്ള മരണങ്ങളൂം സംസ്ഥാനത്ത് വർധിച്ച് വരികെയാണെന്ന് റിപ്പോർട്ടിൽ വയക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 2021 വർഷത്തിൽ 3872 പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. 2020 വർഷത്തിൽ ഇത് 3465 ആയിരുന്നു. ഈ കണക്കുകളിൽ രണ്ടാം സ്ഥാനത്താണ് കേരളം. ഹൃദയാഘാതം മൂലം ഏറ്റവും കൂടുതൽ പേർ മരിച്ചത്  മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ ആകെ 10489 പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.