ഇന്ദിരാ നഗര്‍: അപമര്യാദയായി പ്രവര്‍ത്തിച്ച യുവാവിന്‍റെ കരണത്തടിച്ച് ചലച്ചിത്ര താരവും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ഖുശ്ബു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് യുവാവ് ഖുശ്ബുവിനോട് അപമര്യാദയായി പെരുമാറിയത്. 


കോൺഗ്രസ്-ജെ ഡി എസ് സഖ്യസ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി ബംഗളൂരുവിലെ ഇന്ദിരാ നഗറില്‍ എത്തിയതായിരുന്നു ഖുശ്ബു.


ശാന്തിനഗർ എംഎൽഎ ഹാരിസ്, സ്ഥാനാർത്ഥി റിസ് വാൻ അർഷാദ് എന്നിവർക്കൊപ്പമാണ് ഖുശ്ബു പ്രചാരണത്തിനെത്തിയത്.


പിന്നിലൂടെ എത്തിയ പ്രവർത്തകരിലൊരാൾ ഖുശ്ബുവിന്‍റെ ശരീരത്തിൽ രണ്ടു തവണ സ്പർശിക്കുകയായിരുന്നു. 


ആദ്യം സ്പർശിച്ചുവെങ്കിലും ഖുശ്ബു പ്രതികരിച്ചില്ല. വീണ്ടും സ്പർശിച്ചതോടെയാണ് അവർ പ്രവർത്തകന്‍റെ കരണത്തടിച്ചത്. 



വീഡിയോ വൈറലായതോടെ താരത്തെ പ്രശംസിച്ചും വിമര്‍ശിച്ചു൦ നിരവധി ആളുകള്‍ രംഗത്തെത്തി. 


ധീരവനിതയെന്നും പൊതുനിരത്തുകളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചത് മറ്റു വനിതകള്‍ക്കും പ്രചോദനമാണെന്നാണ് പലരും പറയുന്നത്. 


എന്നാല്‍, സാധാരണക്കാരായ ജനങ്ങളോടുള്ള താരത്തിന്‍റെ സമീപനം മോശമായിരുന്നുവെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.