Kinnaur : ഹിമാചൽ പ്രദേശിലെ കിന്നൗറിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ എണ്ണം 13 ആയി ഉയർന്നു. മുപ്പതോളം പേരെ കാണാതായിട്ടുണ്ട് ഇവർക്കായി തിരച്ചിൽ തുടരുകയാണ്. കിന്നൗറിലെ റെകോംഗ് പിയോ-ഷിംല ഹൈവേയിൽ ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.45 ഓടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നിരവധി വാഹനങ്ങൾ കാണാതായിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് റെക്കോംഗ് പിയോ-ഷിംല ഹൈവേയിൽ ഒരു ഗവണ്മെന്റ് ബസും ട്രക്കും ഏതാനും കാറുകളും മണ്ണിനടിയിൽ ആയിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ബസിൽ നാല്പതോളം പേർ ഉണ്ടായിരുന്നു. പത്ത് പേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.


ALSO READ: Himachal Pradesh Landslide : ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ, ബസും ട്രക്കും മണ്ണിനിടയിൽ, രക്ഷപ്രവർത്തനം തുടരുന്നു


റോയിട്ടേഴ്സ് പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് 25 മുതൽ 30 വരെ ആൾക്കാർ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ട്. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ITBP) 200 ഓളം സൈനികരെ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. പ്രദേശം ഇപ്പോൾ വളരെ അപകടകരമായ അവസ്ഥയിലാണെന്ന് ഐടിബിപി വക്താവ് അറിയിച്ചിട്ടുണ്ട്.


ALSO READ:  Himachal Pradesh Landslide : ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിൽ 9 പേർ മരിച്ചു [Video]


ദേശീയ ദുരന്ത നിവാരണ സേനയെയും (എൻഡിആർഎഫ്) വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂർ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മിസ്റ്റർ ഠാക്കൂറുമായി സംസാരിക്കുകയും സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.


ALSO READ:  Rajamalai landslide: മരണം 26 ആയി; ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ കൂട്ടസംസ്ക്കാരം നടത്തി


കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ വിവിധ യിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച മണ്ണിടിച്ചിനെ തുടർന്ന് 9 പേർ മരണപ്പെട്ടിരുന്നു. മുമ്പ് കിണ്ണൗരിലെ സംഗ്ലാ-ചിത്കുൾ റോഡിലേക്കാണ് മലയിൽ വലിയ പാറ കഷ്ണങ്ങളും റോഡിലേക്ക് വന്ന് പതിച്ചത്. അതുവഴി യാത്രയ്ക്കായി പോയവരാണ് മണ്ണിടിച്ചിലിൽ കുടുങ്ങിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക