കിരണ്‍ ബേദിയെ പുതുച്ചേരി ഗവര്‍ണറായി നിയമിച്ചു;അനുമോദനവുമായി കേജ്രിവാള്‍
മുന്‍ ഐ പി എസ് ഉദ്യോഗസ്ഥയും അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിലെ മുന്‍ നിരക്കാരിയുമായിരുന്ന കിരണ്‍ ബേദിയെ പുതുച്ചേരിയിലെ ഗവര്‍ണര്‍ ആയി പ്രസിഡന്റ് പ്രണബ് മുഖര്‍ജി നിയമിച്ചു .അജയ് കുമാര്‍ സിംങ്ങായിരുന്നു ഇത് വരെ പുതുച്ചേരിയിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ .
ന്യൂഡല്‍ഹി : മുന്‍ ഐ പി എസ് ഉദ്യോഗസ്ഥയും അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിലെ മുന്‍ നിരക്കാരിയുമായിരുന്ന കിരണ്‍ ബേദിയെ പുതുച്ചേരിയിലെ ഗവര്‍ണര്‍ ആയി പ്രസിഡന്റ് പ്രണബ് മുഖര്‍ജി നിയമിച്ചു .അജയ് കുമാര്‍ സിംങ്ങായിരുന്നു ഇത് വരെ പുതുച്ചേരിയിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ .
1972 ഐ .പി .എസ് ബാച്ചില്‍ ആദ്യ വനിതയായിരുന്ന അവര്‍ 35 വര്‍ഷത്തെ സേവനത്തിന് ശേഷം 2007 ല്‍ ബ്യൂറോ ഓഫ് പോലീസ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റിന്‍റെ ഡയരക്ക്ട്ടര്‍ ജെനറല്‍ പദവിയിലിരിക്കെ സ്വയം വിരമിച്ചു .2011ല്‍ അണ്ണാ ഹസാരെയുടെ അഴിമതിക്കെതിരായ പ്രക്ഷോഭത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്ന കിരണ്‍ ബേദി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം രാഷ്ട്രീയത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന്‍ പ്രക്ഷോഭത്തില്‍ നിന്ന്‍ പിന്മാറി .2015 ല്‍ ബി .ജെ പി യില്‍ ചേര്‍ന്ന അവര്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി യുടെ ശക്തി മണ്ഡലമായ കൃഷ്ണ നഗറില്‍ നിന്ന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ എസ് .കെ ബാഗ്ഗയുടെ മുന്നില്‍ അടിയറവ് പറഞ്ഞു .
കിരണ്‍ ബേദി ഗവര്‍ണര്‍ ആയി നിയമിക്കപ്പെട്ട ഏറ്റവും ആദ്യം അനുമോദിച്ചത് പഴയ സഹപ്രവര്‍ത്തകന്‍ അരവിന്ദ് കേജ്രിവാള്‍ തന്നെ. വാര്‍ത്ത പുറത്ത് വന്ന്‍ മിനിട്ടുകള്‍ക്കകം കെജ്രിവാള്‍ തന്‍റെ അനുമോദനം ട്വിട്ടരിലൂടെ അറിയിച്ചു.
."എനിക്ക് ഇത്തരമൊരു അവസരം തന്നതില്‍ ഞാന്‍ ഗവര്‍മെന്റിനോട് കടപ്പെട്ടിരിക്കുന്നു" എന്നായിരുന്നു വാര്‍ത്തയോട് കിരണ്‍ ബേദിയുടെ പ്രതികരണം. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഇലക്ഷന്‍ ഫലം പ്രഖ്യാപിക്കപ്പെട്ട പുതുച്ചേരിയില്‍ 15 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് -ഡി .എം കെ മുന്നണിയാണ് അധികാരത്തില്‍ ഏറാനിരിക്കുന്നത്.