New Delhi: കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത  കിസാൻ മഹാപഞ്ചായത്ത് ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഇതോടെ `രാജ്യ തലസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ട്രാഫി നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. 2,000-ല്‍ അധികം പോലീസുകാരെയാണ് രാംലീല മൈതാനത്ത് വിന്യസിച്ചിരിയ്ക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച മിനിമം താങ്ങുവിലയ്ക്ക് (MSP) നിയമപരമായ ഉറപ്പിന് വേണ്ടി സര്‍ക്കാരില്‍ സമ്മർദ്ദം ചെലുത്തുന്നതിനാണ് ഡൽഹിയിൽ കിസാൻ മഹാപഞ്ചായത്ത് സംഘടിപ്പിച്ചിരിയ്ക്കുന്നത്. മിനിമം താങ്ങുവിലയ്ക്ക് (MSP)  നിയമപരമായ ഗ്യാരന്‍റി ആവശ്യപ്പെട്ടാണ്  കിസാൻ മഹാപഞ്ചായത്ത് നടക്കുന്നത്. ഇതിനായി സംയുക്ത കിസാൻ മോർച്ച -- കർഷക യൂണിയനുകകള്‍ ഒരു കുടക്കീഴില്‍ എത്തിയിരിയ്ക്കുകയാണ്. 


Also Read:  Khalistan supporters: യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം


തിങ്കളാഴ്ച നടക്കുന്ന  'കിസാൻ മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് കർഷകരാണ് ഡല്‍ഹിയില്‍ ഒത്തുകൂടുക. ഡല്‍ഹിയിലെ രാംലീല മൈതാനത്താണ് മഹാ പഞ്ചായത്ത് നടക്കുക. റിപ്പോര്‍ട്ട് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് കർഷകരാണ് പരിപാടിയിൽ പങ്കെടുക്കാനായി ഡൽഹിയിലേക്ക് എത്തുന്നത്‌.  


Also Read:  Lakshmi Narayana Yoga: ബുധ-ശുക്ര സംയോഗം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്ക് സമ്പത്തും ഭാഗ്യവും ഇരട്ടിക്കും!


2021 ഡിസംബർ 9 ന് രേഖാമൂലം നൽകിയ ഉറപ്പുകൾ കേന്ദ്രം പാലിക്കണമെന്നും കർഷകർ നേരിടുന്ന പ്രതിസന്ധി ലഘൂകരിക്കാൻ ഫലപ്രദമായ നടപടികൾ കൈക്കൊള്ളണമെന്നും മോർച്ച നേതാവ് ദർശൻ പാൽ പത്രസമ്മേളനത്തിൽ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എംഎസ്പി കമ്മിറ്റി പിരിച്ചുവിടണമെന്നും യൂണിയന്‍  കേന്ദ്രത്തോട് ആവശ്യപ്പെട്ടു.


പെൻഷൻ, കടം എഴുതിത്തള്ളൽ, കർഷക സമരത്തിനിടെ മരിച്ചവർക്കുള്ള നഷ്ടപരിഹാരം, വൈദ്യുതി ബിൽ പിൻവലിക്കൽ എന്നിവയും കർഷക സംഘടനകളുടെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. അതായത്,  
കാർഷിക ആവശ്യങ്ങൾക്ക് സൗജന്യ വൈദ്യുതിയും ഗ്രാമീണ കുടുംബങ്ങൾക്ക് 300 യൂണിറ്റും വേണമെന്ന ആവശ്യവും ഇവര്‍ ആവർത്തിച്ചു.


കേന്ദ്രം  റദ്ദാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കിസാന്‍ മോർച്ച ഒരു വർഷത്തിലേറെ നീണ്ട പ്രക്ഷോഭം നടത്തിയിരുന്നു.  പിന്നീട് പ്രക്ഷോഭത്തിനിടെ കർഷകർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുക, എംഎസ്പിക്ക് നിയമപരമായ ഗ്യാരണ്ടി തുടങ്ങി കർഷകരുടെ കെട്ടിക്കിടക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെത്തുടർന്ന് 2021 ഡിസംബറിലാണ് സമരം പിന്‍വലിക്കുന്നത്.  
 
അതേസമയം, കര്‍ഷകരുടെ മഹാ പഞ്ചായത്ത് സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഡൽഹി പൊലീസ് അറിയിച്ചു.


"കിസാൻ മഹാപഞ്ചായത്തിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ആളുകളുടെ സുരക്ഷ ഉറപ്പാക്കും. പരിപാടി സമാധാനപരമായി നടത്താന്‍ വേണ്ട സാഹചര്യം ഉറപ്പാക്കാന്‍ 2,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്," ഒരു മുതിർന്ന പോലീസ്  ഉദ്യോഗസ്ഥൻ പറഞ്ഞു.


ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും അനധികൃത വ്യക്തികൾ പ്രവേശിക്കുന്നില്ലെന്നും ക്രമസമാധാനം തടസ്സപ്പെടുത്തുന്നില്ലെന്നും ഉറപ്പാക്കാൻ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിവിധയിടങ്ങളില്‍  വിന്യസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഡൽഹി ട്രാഫിക് പോലീസിന്‍റെ  കണക്കുകൂട്ടല്‍ അനുസരിച്ച് ഏകദേശം 15,000-20,000 പേർ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. 


രാംലീല മൈതാനത്തിന് ചുറ്റുമുള്ള റോഡുകൾ, കഴിവതും ഒഴിവാക്കണം എന്ന് പൊതുജനങ്ങള്‍ക്ക്  ട്രാഫിക് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.