കേന്ദ്രസർക്കാരിന്റെ ലഘു സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയിലൂടെ മാതാപിതാക്കൾക്ക് മകളുടെ ഭാവി സുരക്ഷിതമാക്കാം. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിനിന്റെ ഭാഗമാണ് ഈ പദ്ധതി. കുറഞ്ഞ നിക്ഷേപ തുകയും വലിയ പലിശനിരക്കുമാണ് ഈ പദ്ധതിയുടെ പ്രത്യേകത. വർഷത്തിൽ 250 രൂപയെങ്കിലും സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കണം. വർഷത്തിൽ പരമാവധി 1.50 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ സാധിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിക്ഷേപിക്കുന്ന തുകയ്‌ക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. കാലാവധിയിൽ പിൻവലിക്കുന്ന തുകയ്‌ക്കും നികുതി നൽകേണ്ടതില്ല. 2015 ലാണ് പെൺകുട്ടികളുടെ ക്ഷേമം മുൻനിർത്തി സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. 


പത്ത് വയസുവരെയുള്ള പെൺകുട്ടികളുടെ പേരിൽ പോസ്റ്റ് ഓഫീസ് മുഖേനെയോ ബാങ്ക് മുഖേനെയോ മാതാപിതാക്കൾക്ക് എളുപ്പത്തിൽ അക്കൗണ്ട് തുടങ്ങാം. നിലവിൽ 7.6 ശതമാനം വാർഷികപലിശയാണ് പദ്ധതിയ്‌ക്ക് ലഭിക്കുക. പെൺകുട്ടികളുടെ പേരിലാണ് അക്കൗണ്ട് തുടങ്ങാൻ സാധിക്കുക. മകളുടെ ജനന സർട്ടിഫിക്കറ്റാണ് അക്കൗണ്ട് ആരംഭിക്കാനായി ആവശ്യമായി വരുന്നത്. മകൾക്ക് ഒരു വയസാകുമ്പോൾ നിക്ഷേപം ആരംഭിച്ചാൽ 21 വയസാകുമ്പോൾ 64 ലക്ഷം രൂപ സമ്പാദ്യമായിട്ടുണ്ടാകും. 


അക്കൗണ്ട് തുറന്ന് 15 വർഷക്കാലം നിക്ഷേപം നടത്തണം. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയാവുകയോ പത്താം തരം പഠനം പൂർത്തിയാവുകയും ചെയ്താൽ 50 ശതമാനം തുക പിൻവലിക്കാം. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിലേക്കും അക്കൗണ്ട് മാറ്റാൻ സാധിക്കുകയും ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.