Sukanya Samriddhi Yojana: ദിവസം 100 രൂപ നിക്ഷേപിക്കു, 15 ലക്ഷം രൂപ ലഭിക്കും?
ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ വലിയ തുകയുടെ ആവശ്യമില്ല. ഇതിനായി വെറും 250 രൂപ ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങാം, മികച്ച പലിശയും ഇതിനൊപ്പം നേടാം
Sukanya Samriddhi Yojana: കുട്ടികൾ വളരാൻ തുടങ്ങുമ്പോൾ, മാതാപിതാക്കൾ അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങും. അത് പഠനത്തിന്റെ കാര്യമായാലും വിവാഹത്തിന്റെ കാര്യമായാലും. നിങ്ങളുടെ മകളുടെ ഭാവിയെക്കുറിച്ച് നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ, സുകന്യ സമൃദ്ധി യോജനയാണ് സർക്കാർ നിങ്ങൾക്കായി ഒരുക്കുന്ന നിക്ഷേപ പദ്ധതി.
എന്താണ് സുകന്യ സമൃദ്ധി യോജന
സുകന്യ സമൃദ്ധി യോജന ഒരു സർക്കാർ പദ്ധതിയാണ് പെൺമക്കൾക്ക് മാത്രമായി പ്രത്യേകം തയ്യാറാക്കിയതാണിത്.നിക്ഷേപത്തിന്റെ പലിശയും സുകന്യ സമൃദ്ധി യോജനയിൽ കൂടുതലാണ് കൂടാതെ നികുതി ഇളവും ലഭിക്കും.ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ വലിയ തുകയുടെ ആവശ്യമില്ല. ഇതിനായി വെറും 250 രൂപ ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങാം.
നിക്ഷേപത്തിന് 7.6 ശതമാനം പലിശ
10 വയസ്സിന് താഴെയുള്ള മകളുടെ പേരിൽ നിങ്ങൾക്ക് സുകന്യ സമൃദ്ധി യോജനയിൽ അക്കൗണ്ട് തുറക്കാം. ഈ സ്കീമിലെ നിക്ഷേപത്തിന് 7.6 ശതമാനം പലിശ ലഭിക്കും. 9 വർഷവും 4 മാസവും ഈ സ്കീമിൽ, നിങ്ങളുടെ പണം കൊണ്ട് ഇരട്ടിയാകും.ദിവസവും 100 രൂപ മാറ്റി വെച്ചാൽ മാത്രം മതി. 2015-ൽ ആണ് സുകന്യ സമൃദ്ധി യോജന കേന്ദ്ര സർക്കാർ ആരംഭിക്കുന്നത്.
പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് തുറക്കാം
സുകന്യ സമൃദ്ധി യോജനയ്ക്ക് കീഴിൽ അക്കൗണ്ട് ഏതെങ്കിലും പോസ്റ്റ് ഓഫീസിന്റെയോ വാണിജ്യ ബ്രാഞ്ചിന്റെയോ അംഗീകൃത ശാഖയിൽ തുറക്കാം. 21 വയസ്സായാൽ പെൺകുട്ടിക്ക് ഈ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാം. പ്രതിവർഷം പരമാവധി 1.5 ലക്ഷം രൂപ വരെയാണ് പദ്ധതിയുടെ നിക്ഷേപ പരിഘി.പെൺകുട്ടിക്ക് 21 വയസ്സ് തികയുന്നത് വരെയോ അല്ലെങ്കിൽ 18 വയസ്സിന് ശേഷം വിവാഹം കഴിക്കുന്നത് വരെയോ പദ്ധതിയിൽ തുടരാവുന്നതുമാണ്.
15 ലക്ഷം രൂപ എങ്ങനെ?
ഈ സ്കീമിൽ നിങ്ങൾ പ്രതി മാസം 3000 രൂപ അല്ലെങ്കിൽ പ്രതിവർഷം 36000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 14 വർഷത്തിന് ശേഷം നിങ്ങൾക്ക് 7.6 ശതമാനം കോമ്പൗണ്ടിംഗിൽ 9,11,574 രൂപ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ, ഈ തുക ഏകദേശം 15,22,221 രൂപയാകും. ദിവസവും 100 രൂപ സംഭരിച്ച് നിക്ഷേപിച്ചാൽ മകൾക്കായി 15 ലക്ഷം രൂപ ഫണ്ട് ഉണ്ടാക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...