ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്തകൊന്നതിലും തുടര്‍ന്നുള്ള അക്രമ സംഭവങ്ങളിലും പ്രതിഷേധവുമായി ഐഎംഎ രംഗത്ത്. സംഭവത്തിൽ 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബം​ഗാളിൽ ഡോക്ടർ കൊല്ലപ്പെട്ട മെഡിക്കൽ കോളേജിൽ വൻ സംഘർഷം; എമർജൻസി വാർഡ് അടിച്ചുതകർത്തു!


അടിയന്തര സര്‍വീസുകളും കാഷ്വാലിറ്റിയും പ്രവര്‍ത്തിക്കും. ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഞായറാഴ്ച രാവിലെ ആറുമണിവരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഒ.പി., അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തുടങ്ങിയവ മുടങ്ങുമെന്നാണ് ഐഎംഎ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.


Also Read: കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും സെപ്റ്റംബറിൽ ബമ്പർ സമ്മാനം; DA വർദ്ധനവും കുടിശ്ശികയും...


കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരെയും, അഞ്ച് ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്തതായിട്ടാണ് റിപ്പോർട്ട്. ബലാത്സംഗ കൊലയിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് സിബിഐ. അതിനിടെ, ആർജി കർ മെഡിക്കൽ കോളേജിലെ സമരത്തിന് പിന്തുണയുമായി സിനിമ ടിവി താരങ്ങളും രം​ഗത്തെത്തിയിട്ടുണ്ട്. ആലിയ ഭട്ട്, ഋത്വിക് റോഷൻ, സാറ അലി ഖാൻ, കരീന കപൂർ തുടങ്ങിയവർ ഇരക്ക് നീതി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഡൽഹിയിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരും ഒരുമിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രതിഷേധിക്കും


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.