ഡല്‍ഹിയില്‍ കോംഗോ സ്വദേശിയെ അടിച്ച് കൊന്നു
ദല്‍ഹിയില്‍ ഒരു സംഘമാളുകള്‍ കോംഗോ സ്വദേശിയെ അടിച്ചു കൊന്നു. ദക്ഷിണ ദല്‍ഹിയിലെ വസന്ത്കുഞ്ചിലാണ് തലസ്ഥാന നഗരിയെ ഞെട്ടിച്ച സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ വിദേശഭാഷാധ്യപകനായിരുന്ന മസോന്ദ കെതാദ ഒലീവര്‍ (29) ആണ് കൊല്ലപ്പെട്ടത്.
ന്യൂഡല്‍ഹി : ദല്‍ഹിയില്‍ ഒരു സംഘമാളുകള്‍ കോംഗോ സ്വദേശിയെ അടിച്ചു കൊന്നു. ദക്ഷിണ ദല്‍ഹിയിലെ വസന്ത്കുഞ്ചിലാണ് തലസ്ഥാന നഗരിയെ ഞെട്ടിച്ച സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ വിദേശഭാഷാധ്യപകനായിരുന്ന മസോന്ദ കെതാദ ഒലീവര്‍ (29) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 11:45ന് താമസ സ്ഥലത്തേക്ക് തിരിക്കുന്നതിനിടെ കിഷന്‍ഗധ് പ്രദേശത്ത് വെച്ചാണ് ഇയാളെ 3 പേരടങ്ങുന്ന സംഘം ആക്രമിച്ചത്. ഓട്ടോറിക്ഷ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒലീവറിനെ സംഘം പിന്തുടര്‍ന്ന് ഇഷ്ടികകളും കല്ലുകളുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഒടുവില്‍ പ്രദേശവാസികള്‍ പൊലീസിനെ വിളിച്ചു വരുത്തി ഇയാളെ അക്രമികളില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.
അടുത്ത സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചുവെങ്കിലും അല്‍പസമയത്തിനകം മരണം സംഭവിക്കുയായിരുന്നു. കൊലക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് ബംഗളുരുവില്‍ താന്‍സാനിയന്‍ വനിതയെ ആക്രമിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം .