KSRTC Swift bus: കോട്ടയത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോയ സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെയുള്ളവർക്ക് പരിക്ക്
KSRTC Swift bus accident: കോട്ടയത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മൈസൂറിനടുത്ത് നഞ്ചൻക്കോട് വച്ച് ബസ് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.
ബാംഗ്ലൂർ: കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ് കർണ്ണാടക നഞ്ചൻക്കോട് അപകടത്തിൽപ്പെട്ടു. കോട്ടയത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മൈസൂറിനടുത്ത് നഞ്ചൻക്കോട് വച്ച് ബസ് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. ബത്തേരി ഡിപ്പോയിൽ നിന്ന് ഡിടിഒ ജോഷി ജോൺ അപകടസ്ഥലത്തേക്ക് പുറപ്പെട്ടു.
ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ അഞ്ച് യാത്രക്കാർക്കാണ് സാരമായി പരിക്കേറ്റത്. പരിക്കേറ്റ അഞ്ച് പേരിൽ രണ്ട് പേർ സ്ത്രീകളാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 37 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിൽ ഭൂരിഭാഗം യാത്രക്കാരും ബംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥികളായിരുന്നു.
Updating....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...