New Delhi : കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ ഉത്തരഖണ്ഡിലെ (Uttarakhand) ഹരിദ്വാറിൽ നടക്കുന്ന കുംഭമേളയുടെ (Kumbh Mela 2021) ചടങ്ങുകൾ ചുരുക്കി പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി ജുനാ അഖാഡയിലെ ​ഹിന്ദു ധർമ ആചാര്യ പ്രസിഡന്റിനെ അവധേശാനന്ദ് ഗിരിയെ ഫോണിൽ നേരിട്ട് വിളിച്ച് സംസാരിക്കുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുംഭമേളയിൽ പങ്കെടുത്ത 2000 ത്തോളം തീർഥാടകർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ. തീർഥാടന ദിവസം ലക്ഷങ്ങൾ പങ്കെടുത്ത ചടങ്ങിൽ മാസ്ക് ധരിക്കുന്നില്ലെയന്നും സാമൂഹിക അകലം പാലിക്കുന്നില്ലയെന്ന് കണ്ട് നിരവധി വിമർശനങ്ങളായിരുന്നു ഉയർന്നത്. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി ഇക്കാര്യം അറിയിക്കുന്നത്. 


ALSO READ : Covid 19 Second Wave: രാജ്യത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമോ? രണ്ടര ലക്ഷത്തോട് അടുത്ത് കൊവിഡ് രോഗബാധിതർ


കുംഭമേളയ്ക്ക് പങ്കെടുത്ത സന്യാസിമാരുടെ ആരോ​ഗ്യ സ്ഥിതി കുറിച്ച് അന്വേഷിച്ചുയെന്നും മേളയുടെ ചടങ്ങുകൾ ചുരുക്കുന്നത് രാജ്യം നേരിടുന്ന രണ്ടാം കോവിഡ് തംര​ഗത്തിനെതിരെയുള്ള പോരാട്ടത്തിന് ശക്തി പകരുമെന്ന് പ്രധാനമന്ത്രി ട്വീറ്റിലൂടെ അറിയിച്ചത്. രണ്ട് ഷാഹി സ്നാനുകൾ കഴിഞ്ഞതിനാൽ ഇനി ചടങ്ങുകൾ മാത്രമാക്കി നടത്തിയാൽ മതിയെന്ന് മോദി ആവശ്യപ്പെടുകയും ചെയ്തു.


ALSO READ : Kumbh Mela 2021: സന്ന്യാസിമാർക്ക് കോവിഡ്, കുംഭമേളയുടെ ചടങ്ങുകൾ കുറക്കും


ഇന്ന് മുതൽ കുംഭമേളയുടെ ചടങ്ങുകൾ ചുരുക്കുമെന്ന് നിരഞ്ജൻ അഖാഡയിലെ സന്യാസിമാർ അറിയിച്ചിട്ടുണ്ട്. ഉത്തരഖണ്ഡിലെ മുതർന്ന് ബിജെപി നേതാക്കളുമായി നടത്തിയ ചർച്ചക്കൊടുവിലാണ് നിരഞ്ജൻ അഖാഡ ചടങ്ങുകൾ ചുരുക്കാമെന്ന് തീരുമാനിച്ചത്. എന്നാൽ നിലിവിൽ നടക്കുന്ന കുംഭമേള ചടങ്ങുകൾ നിർത്തിവെക്കാതെ മുന്നോട്ട് പോകുമെന്നാണ് ഉത്തരാഖണ്ഡ് സർക്കാർ അറയിച്ചിരിക്കുന്നത്. ഏപ്രിൽ 30ത് വരെയാണ് കുംഭമേള നടത്താൻ തീരുമാനിച്ചിരിക്കുന്നത്.


ALSO READ : Covid 19 Second Wave: ഉത്തർപ്രദേശിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു; മാസ്ക് ഉപയോഗിക്കാതിരുന്നാൽ പിഴ 10,000 രൂപ


മേള സംഘടിപ്പിക്കുന്ന 13 അഖാഡയുമായി ചർച്ച നടത്തിയ ബിജെപി സംസ്ഥാന നേതാക്കൾ ചടങ്ങുകൾ ചുരുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ പ്രധാന അഖാഡയിലെ സന്യാസിമാരിൽ ഒരാൾ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. 


ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.