KYC Update: SBI യുടെ ഉപഭോക്താക്കൾ ഇക്കാര്യം ഉടനടി ചെയ്യുക, അല്ലെങ്കിൽ..!
നിങ്ങൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട കെവൈസി എത്രയും വേഗം അപ്ഡേറ്റ് (KYC Update) ചെയ്യണം. കാരണം അതുവഴി സബ്സിഡി പണം കൃത്യസമയത്ത് അക്കൗണ്ടിലെത്താൻ കഴിയും.
നിങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) വരിക്കാരനാണെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് വേണ്ടിയുള്ളതാണ്. അതെ നിങ്ങൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ കെവൈസി എത്രയും വേഗം അപ്ഡേറ്റ് (KYC Update) ചെയ്യണം. കാരണം അതുവഴി സബ്സിഡി പണം കൃത്യസമയത്ത് അക്കൗണ്ടിലെത്താൻ കഴിയും. ഇനി നിങ്ങൾ ഇത് ചെയ്തിട്ടില്ലായെങ്കിൽ നിങ്ങളുടെ സബ്സിഡി തടസ്സപ്പെട്ടേക്കാം. എസ്ബിഐ ട്വിറ്ററിലൂടെ ഉപഭോക്താക്കളെ അറിയിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
കെവൈസി നിർബന്ധമാണ്:
മാർച്ച് 1 അതായത് ഇന്ന് മുതൽ എസ്‌ബിഐ ഉപഭോക്താക്കൾ അവരുടെ കെവൈസി അപ്ഡേറ്റ് (KYC Update) ചെയ്യേണ്ടതുണ്ട്. ഇത് ചെയ്യാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് സബ്സിഡി പോലുള്ള സർക്കാർ പദ്ധതികളുടെ തുക നിക്ഷേപിക്കില്ല. ഇക്കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ SBI നിർദ്ദേശം നൽകിയിട്ടുണ്ട്.
എസ്‌ബിഐ ഉപയോക്താക്കൾ കെവൈസി അപ്‌ഡേറ്റ് ഇങ്ങനെ ചെയ്യണം
നിങ്ങൾ ഒരു എസ്‌ബിഐ (SBI) ഉപഭോക്താവാണെങ്കിൽ ആദ്യം നിങ്ങളുടെ അടുത്തുള്ള ബ്രാഞ്ചിൽ എത്തുക. ഇവിടെ നിന്നും നിങ്ങൾക്ക് ഒരു ഫോം നൽകും. ഈ ഫോമിൽ നിങ്ങളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിങ്ങനെ എന്തൊക്കെ ചോദിച്ചിട്ടുണ്ടോ അത് പൂരിപ്പിക്കുക. ശേഷം ഈ ഫോമിൽ നിങ്ങളുടെ തിരിച്ചറിയൽ കാർഡുകളിലൊന്ന് അറ്റാച്ചുചെയ്ത് ബാങ്കിൽ സമർപ്പിക്കുക.
ഉപഭോക്താവ് പ്രായപൂർത്തിയാകാത്തവർ ആണെങ്കിൽ
ഇനി അക്കൗണ്ട് ഉടമ പ്രായപൂർത്തിയാകാത്തതോ അലെങ്കിൽ പ്രായം 10 വയസിൽ താഴെയോ ആണെങ്കിൽ അവരുടെ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്ന ആളുടെ ഐഡി രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ഇനി പ്രായപൂർത്തിയാകാത്ത ആ കുട്ടി തനിയെയാണ് അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നതെങ്കിൽ ആ വ്യക്തിയുടെ ഐഡന്റിറ്റി അല്ലെങ്കിൽ വീടിന്റെ വിലാസം തെളിയിക്കുന്ന രേഖകൾ നൽകണം.
ഉപഭോക്താവ് എൻആർഐ ആണെങ്കിൽ
ഇനി ഉപഭോക്താവ് ഒരു NRI ആണ് അയാളുടെ അക്കൗണ്ട് എസ്‌ബിഐയിൽ ആണെങ്കിൽ അയാൾക്ക് പാസ്‌പോർട്ട് അല്ലെങ്കിൽ റെസിഡൻസി വിസ പകർപ്പ് നൽകാം. റെസിഡൻസി വിസ വിദേശ ഉദ്യോഗസ്ഥർ, നോട്ടറി, ഇന്ത്യൻ എംബസി, ബന്ധപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥർ വഴി പരിശോധിച്ച് ബാങ്കിൽ നിക്ഷേപിക്കണം. റിസർവ് ബാങ്ക് നിയമങ്ങൾ അനുസരിച്ച്, ഒരു നിശ്ചിത സമയത്തിന് ശേഷം ബാങ്കുകൾ അവരുടെ കെവൈസി അപ്‌ഡേറ്റ് ചെയ്യണം. KYC update ചെയ്യാത്ത ഉപയോക്താക്കൾ ബാങ്കിന് നോട്ടീസ് നൽകുകയും അവരുടെ KYC അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്ന് അവരോട് പറയുകയും വേണം.
കെവൈസിയുടെ ആവശ്യം:
നിങ്ങൾ ഒരു ബാങ്കിൽ ഒരു അക്കൗണ്ട് തുറക്കാൻ പോയാൽ നിങ്ങളിൽ നിന്ന് കെവൈസി ആവശ്യപ്പെടുന്നു. സമയാസമയങ്ങളിൽ കെവൈസി പൂർത്തിയാക്കാൻ ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. ഇതിനായി ബാങ്ക് ഉപഭോക്താക്കളുടെ അടിസ്ഥാന വിശദാംശങ്ങൾ ശേഖരിക്കുകയും അത് പരിശോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
കെവൈസിക്ക് ആവശ്യമായ രേഖകൾ
1. പാസ്‌പോർട്ട്
2. വോട്ടർ ഐഡി
3. ഡ്രൈവിംഗ് ലൈസൻസ്
4. ആധാർ കാർഡ്
5. NREGA കാർഡ്
6. പാൻ കാർഡ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...