New Delhi: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി പുതുതായി  ചുമതലയേറ്റ  പ്രഫുല്‍  പട്ടേല്‍ അടുത്തിടെ കൈക്കൊണ്ട നടപടികള്‍  പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കും വഴിതെളിച്ചിരിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യം ഗൗരവത്തോടെയാണ്  ഈ വിഷയം  ചര്‍ച്ച ചെയ്യുന്നത്. നിരവധി സാമൂഹിക സാംസ്‌കാരിക മേഘലയില്‍പ്പെട്ടവര്‍   ലക്ഷദ്വീപില്‍ നടക്കുന്ന നടപടികള്‍  ജനവിരുദ്ധമാണെന്ന് ആരോപിക്കുകയുണ്ടായി. 


ആ അവസരത്തില്‍,  അധികാരത്തിലുള്ള അജ്ഞരായ വര്‍ഗീയവാദികള്‍ ലക്ഷദ്വീപിനെ നശിപ്പിക്കുകയാണ്  എന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി  (Rahul Gandhi) രംഗത്തെത്തിയിരിയ്ക്കുകയാണ്.   "സമുദ്രത്തിലുള്ള ഇന്ത്യയുടെ രത്നമാണ് ലക്ഷദ്വീപ്,  അധികാരത്തിലുള്ള അജ്ഞരായ വര്‍ഗീയവാദികള്‍ അതിനെ നശിപ്പിക്കുകയാണ്, ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം", രാഹുല്‍ ട്വീറ്റ് ചെയ്തു. 



ലക്ഷദ്വീപിനു പിന്തുണ അറിയിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു.  ലക്ഷദ്വീപിന്‍റെ  പൈതൃകം തകര്‍ക്കാന്‍ അനുവദിക്കില്ല എന്നും  ദ്വീപിലെ ജനങ്ങളുടെ  അവകാശത്തിനായി പോരാടുമെന്നും  പ്രിയങ്ക ഗാന്ധി (Priyanka Gandhi)  പറഞ്ഞിരുന്നു.  പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.  
 
എന്നാല്‍, പ്രതിഷേധം രാജ്യവ്യാപകമാവുമ്പോഴും  തന്‍റെ നടപടികളുമായി  മുന്നോട്ടു നീങ്ങുകയാണ്  ലക്ഷദ്വീപ് അഡ്മിനിട്രേറ്റര്‍  പ്രഫുല്‍ പട്ടേല്‍. കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയിരിയ്ക്കുകയാണ്. 


ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ സെക്രട്ടറി അമിത് സതിചാ വിവിധ വകുപ്പ് മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിയ്ക്കുന്നത്. കൂടാതെ,  നിയമനങ്ങളെല്ലാം പുനഃപരിശോധിക്കാനും ഉത്തരവില്‍ പറയുന്നു.


അതേസമയം, ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തമാവുമെന്നാണ് സൂചനകള്‍.   ദ്വീപില്‍ നാളെ സര്‍വകക്ഷി യോഗം ഓണ്‍ലൈനായി ചേരുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. 


Also Read: Lakshadweep issue: ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശത്തിനായി പോരാടും, കോണ്‍ഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധി


അടുത്തിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍  പ്രഫുല്‍ പട്ടേല്‍ കൈക്കൊണ്ട നടപടികളാണ് ദ്വീപില്‍    പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കും വഴിതെളി ച്ചിരിയ്ക്കുന്നത്.  ടൂറിസം വികസനത്തിനെന്ന പേരില്‍  കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും തീരദേശ കുടിയൊഴിപ്പിക്കലും  കുറ്റകൃത്യങ്ങള്‍ കുറവുള്ള ലക്ഷദ്വീപില്‍  ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം വ്യത്യസ്ത അജണ്ടയുമായി മുന്നോട്ടുപോകുന്ന  ഫ്രഫുല്‍ പട്ടേലിനെതിരെ  ദ്വീപില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.


മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ദിനേശ്വര്‍ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് പെട്ടെന്ന് മരിച്ചതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെട്ടത്. മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്നു പ്രഫുല്‍ പട്ടേല്‍. എന്നാല്‍, അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം കൈക്കൊണ്ട നടപടികള്‍ ദ്വീപിന്‍റെ ശാന്തിയ്ക്ക് ഭംഗം വരുത്തിയിരിയ്ക്കുകയാണ്.... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.