Lakshadweep Issue: കേന്ദ്രമന്ത്രിമാര്‍ക്ക് മൂന്ന് കുട്ടികള്‍ ആവാമെങ്കില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങള്‍ അയോഗ്യരാക്കുന്നതെങ്ങനെ?
Kolkata: കേന്ദ്രമന്ത്രിമാര്‍ക്ക് മൂന്ന് കുട്ടികള്‍ വേണമെങ്കിലും ആവാം, എന്നാല്‍, ലക്ഷദ്വീപില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പാടില്ല...!! ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേല്‍ അവതരിപ്പിച്ചിരിയ്ക്കുന്ന കരട് നിയമത്തില്‍ കുട്ടികളെ സംബന്ധിക്കുന്ന വിവാദങ്ങളില്‍ ഒന്നാണ് ഇത്...
ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ അവതരിപ്പിച്ചിരിയ്ക്കുന്ന ഇത്തരം ഭരണ പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതികരിയ്ക്കുകയാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. രാഷ്ട്രീയ നേതാവാകുന്നതും കുട്ടികളുടെ എണ്ണവും തമ്മിലുള്ള ബന്ധമാണ് അവര്‍ ചോദ്യം ചെയ്യുന്നത്.
കേന്ദ്രമന്ത്രിസഭയിലെ പല മന്ത്രിമാര്‍ക്കും മൂന്ന് കുട്ടികള്‍ വീതമുള്ളപ്പോള്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്നതെങ്ങനെ എന്നാണ് എംപി ചോദിയ്ക്കുന്നത്.
Alo Read: Lakshadweep issue: ലക്ഷദ്വീപിലെ വിവാദ പരിഷ്‌കരണ നടപടികള്‍ക്ക് സ്റ്റേ ഇല്ല, വിശദീകരണം തേടി ഹൈക്കോടതി
"നിലവിലെ കേന്ദ്ര പ്രതിരോധ, വിദേശകാര്യ, റോഡ് ഗതാഗത മന്ത്രിമാര്‍ക്കെല്ലാം മൂന്ന് കുട്ടികള്‍ വീതമുണ്ട്. ഈ സാഹചര്യത്തില്‍ ലക്ഷദ്വീപിലെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്ന കരട് നിയമം ദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ എങ്ങനെയാണ് അവതരിപ്പിക്കുക", മഹുവ ചോദിച്ചു.
അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ കനത്ത പ്രതിഷേധം ഉയരുമ്പോഴും ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോവുകയാണ് അധികൃതര്‍. അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ലക്ഷദ്വീപ് കളക്ടര്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. ലക്ഷദ്വീപിനെ വികസനത്തിന്‍റെ പാതയിലേയ്ക്ക് നയിക്കുന്ന തീരുമാനങ്ങളാണ് ഭരണകൂടം നടപ്പാക്കി വരുന്നത് എന്നായിരുന്നു കളക്ടര്‍ എസ്. അസ്‌കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
ടൂറിസം വികസനത്തിനെന്ന പേരില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും തീരദേശ കുടിയൊഴിപ്പിക്കലും കുറ്റകൃത്യങ്ങള്‍ കുറവുള്ള ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം വ്യത്യസ്ത അജണ്ടയുമായി മുന്നോട്ടുപോകുന്ന ഫ്രഫുല്‍ പട്ടേലിനെതിരെ ദ്വീപില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.
മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ദിനേശ്വര്‍ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് പെട്ടെന്ന് മരിച്ചതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെട്ടത്. മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്നു പ്രഫുല്‍ പട്ടേല്‍. എന്നാല്‍, അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം കൈക്കൊണ്ട നടപടികള്‍ ദ്വീപിന്‍റെ ശന്തിയ്ക്ക് ഭംഗം വരുത്തിയിരിയ്ക്കുകയാണ്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...