കവരത്തി: അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരെ ലക്ഷദ്വീപിൽ (Lakshadweep) പ്രതിഷേധം ശക്തമാകുന്നു. അ‍ഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ അധികാരമേറ്റതിന് പിന്നാലെ നടത്തിയ ഭരണ പരിഷ്കാരങ്ങളാണ് ലക്ഷദ്വീപിൽ പ്രതിഷേധത്തിന് (Protest) കാരണമായിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമയുടെ മരണത്തെ തുടർന്നാണ് ദാദ്ര ആൻഡ് നാ​ഗർ ​ഹവേലിയിലെ അഡ്മിനിസ്ട്രേറ്ററായിരുന്ന പ്രഫുൽ പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കൂടി അധിക ചുമതല നൽകിയത്. ഒരു വർഷമായി ദ്വീപിൽ കൊവിഡ് (Covid) കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. പ്രഫുൽ പട്ടേൽ, യാത്രക്കാർക്കുള്ള ക്വാറന്റൈനും കൊവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതോടെ ദ്വീപിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി.


ALSO READ: കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങി; എട്ട് പേരെ കാണാതായി


സർക്കാർ ഓഫീസുകളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതും തീരസംരക്ഷണത്തിനെന്ന പേരിൽ മത്സ്യത്തൊഴിലാളികളുടെ (Fishermen) ഷെഡ്ഡുകൾ പൊളിച്ച് നീക്കിയതും വലിയ പ്രതിഷേധത്തിന് കാരണമായി. 50 മീറ്ററിനടുത്ത കോസ്റ്റൽ റ​ഗുലേറ്ററി സോണുകളിൽ നിർമാണ പ്രവൃത്തികൾ നടത്താൻ പാടില്ലെന്നായിരുന്നു 2011ലെ നിയമപ്രകാരമുള്ള ഉത്തരവ്. എന്നാൽ പിന്നീടത് 20 മീറ്ററാക്കി. പക്ഷേ, മത്സ്യത്തൊഴിലാളികൾക്ക് വലകളും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും കടൽ തീരത്തിനടുത്ത് സൂക്ഷിക്കുന്നതിൽ പ്രശ്നമില്ലായിരുന്നു. എന്നാൽ സർക്കാർ ഭൂമിയിലാണ് മത്സ്യത്തൊഴിലാളികൾ ഷെഡ്ഡ് നിർമിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ച് നീക്കുകയാണ്.


പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകരുതെന്ന നിയമവും പാസാക്കാൻ ഒരുങ്ങുകയാണ് പ്രഫുൽ പട്ടേൽ. അം​ഗനവാടികൾ അടച്ചുപൂട്ടിയതായും മദ്യനിരോധനം നിലനിൽക്കുന്ന ദ്വീപിൽ മദ്യശാലകൾ ആരംഭിച്ചെന്നും പ്രഫുൽ പട്ടേലിനെതിരെ ആരോപണങ്ങൾ ഉണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.