ലക്ഷദ്വീപിൽ  മാംസാഹാരം സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു . സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരത്തിന്റെ ഭാഗമായി മാംസാഹാരങ്ങള്‍ ഒഴിവാക്കിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനു ശേഷം സ്‌കൂളുകളില്‍  ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസം നീക്കി ഡ്രൈഫ്രൂട്സ്, മുട്ട എന്നിവ ഉള്‍പ്പെടുത്തുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിനും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റല്‍ പ്രഫൂല്‍ ഖോഡ പട്ടേലിനും സുപ്രിം കോടതി നോട്ടീസ് അയച്ചിരുന്നു.


2021 ജൂണ്‍ 22 ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് തുടരാനും നിര്‍ദേശിച്ചിരുന്നു. ലക്ഷ ദ്വീപ് നിവാസികളുടെ താല്‍പര്യം പരിഗണിക്കാതെയാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്ന വാദം കോടതി അം​​ഗീകരിക്കുകയായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ