Lalit Modi: രാഹുൽ ഗാന്ധിയെ യുകെയില്‍ കോടതി കയറ്റുമെന്ന് ലളിത് മോദി, ഇന്ത്യയില്‍ വന്നിട്ടാകാമെന്ന് സോഷ്യല്‍ മീഡിയ..!!
Modi Controversy: ഇന്ത്യയില്‍ സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കപ്പെട്ട അവസരത്തില്‍ യു കെയില്‍ അഭയം തേടിയതാണ് മുന്‍ ഐപിഎൽ മേധാവി ലളിത് മോദി. ഇയാള്‍ ഇപ്പോള്‍ ലണ്ടനിലാണ് കഴിയുന്നത്.
Modi Controversy: മോദി കുടുംബപ്പേര് പരാമര്‍ശത്തില്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ യുകെയിൽ കോടതി കയറ്റുമെന്ന ഭീഷണി മുഴക്കി മുന്‍ ഐപിഎൽ മേധാവി ലളിത് മോദി. തനിക്കെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് ശക്തമായ തെളിവ് യു.കെ. കോടതിയിൽ നൽകേണ്ടി വരുമെന്നും ലളിത് മോദി ട്വീറ്റിലൂടെ പരാമര്‍ശിച്ചു.
ഇന്ത്യയില്‍ സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കപ്പെട്ട അവസരത്തില്‍ യു കെയില്‍ അഭയം തേടിയതാണ് മുന്‍ ഐപിഎൽ മേധാവി ലളിത് മോദി. കൂടാതെ, താന്‍ ഇന്ത്യയില്‍ ഒരു കുറ്റത്തിനും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും താൻ നിയമത്തിൽ നിന്ന് ഒളിച്ചോടിയ വ്യക്തിയാണെന്ന് വീണ്ടും വീണ്ടും രാഹുൽ ഗാന്ധിയും സംഘവും പറയുന്നത് എന്തര്‍ത്ഥത്തിലാണ് എന്നും മോദി ചോദിച്ചു.
"കഴിഞ്ഞ 15 വർഷത്തിനിടയിൽ ഒരു പൈസ പോലും ഞാൻ വെട്ടിച്ചതായി ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ വ്യക്തമായി തെളിയിക്കപ്പെട്ടത് 100 ബില്യൺ ഡോളർ സമ്പാദിച്ച ഈ ലോകത്തിലെ ഏറ്റവും വലിയ കായിക ഇനമായ IPL സൃഷ്ടിച്ചതാണ്, മോദി ട്വീറ്റ് ചെയ്തു.
അതേസമയം, രാഹുല്‍ ഗാന്ധിയെക്കെതിരെ ലളിത് മോദി രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയും വാചാലമായി. ആദ്യം ഇന്ത്യയില്‍ തിരികെയെത്തു പിന്നീടാകാം വെല്ലുവിളി എന്നാണ് ഒരു കൂട്ടര്‍ പരിഹസിക്കുന്നത്
IPL ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ അഴിമതിയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് ലളിത് മോദി ഇന്ത്യ വിട്ട് യുകെയില്‍ അഭയം തേടിയത്. ഇയാള്‍ ഇപ്പോള്‍ ലണ്ടനിലാണ് കഴിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...