New Delhi: RJD തലവന്‍ ലാലു പ്രസാദ് യാദവ് കഴിഞ്ഞ  കുറേ  ദിവസങ്ങളായി ഡൽഹിയിലെ എയിംസില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യ നില അത്യന്തം മോശമായി തുടരുകയായിരുന്നു. എന്നാല്‍,  എയിംസ് ഇതുവരെ ആരോഗ്യനില സംബന്ധിച്ച്  മെഡിക്കൽ ബുള്ളറ്റിനൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്‍റെ  ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൂചനകള്‍ അനുസരിച്ച്  ലാലുവിന്‍റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ട്.  ആരോഗ്യനില തൃപ്തികരമായ സാഹചര്യത്തില്‍  അദ്ദേഹത്തെ  സിസിയുവിൽ നിന്ന് സ്വകാര്യ വാർഡിലേക്ക് മാറ്റും. അദ്ദേഹം കിടക്കയില്‍ എഴുന്നേറ്റിരിയ്ക്കുകയും കുട്ടികളോട് സംസാരിയ്ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. രാത്രിയില്‍ ലളിതമായ ഭക്ഷണവും അദ്ദേഹം കഴിച്ചിരുന്നു. 


RJD തലവന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ ആശുപത്രി കിടക്കയില്‍ എഴുന്നേറ്റിരുന്ന് പുഞ്ചിരിയ്ക്കുന്ന ലാലു  പ്രസാദ്‌ യാദവിന്‍റെ ചിത്രം മകള്‍ മിസാ ഭാരതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 



"അച്ഛന്‍ സുഖം പ്രാപിക്കുന്നു, ദയവായി കിംവദന്തികൾ പ്രചരിപ്പിക്കരുത്. നിങ്ങളുടെ പ്രാർത്ഥനയും ഡൽഹി എയിംസിലെ നല്ല വൈദ്യ പരിചരണവും മൂലം ബഹുമാനപ്പെട്ട ശ്രീ ലാലു പ്രസാദ് ജിയുടെ ആരോഗ്യനിലയിൽ വളരെയധികം പുരോഗതി വന്നിട്ടുണ്ട്. ലാലുജിക്ക് കട്ടിലിൽ നിന്ന് എഴുനേൽക്കാൻ കഴിയും. എല്ലാ പ്രശ്നങ്ങളോടും പോരാടി അതിജീവിക്കാനുള്ള കല അദ്ദേഹത്തിന് അറിയാം", മകള്‍  മിസാ ഭാരതി ട്വീറ്റ് ചെയ്തു.  


എയിംസിലെ കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ. രാകേഷ് യാദവ്, ഓർത്തോപീഡിക് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വിവേക് ​​ശങ്കർ, നെഫ്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ആർ.കെ.യാദവ് എന്നിവരാണ് ലാലുവിനെ ചികിത്സിക്കുന്നത്.


ലാലു യാദവിന്‍റെ തോളിലും തുടയിലും ചെറിയ പൊട്ടലുണ്ടായിട്ടുണ്ടെന്നും, എന്നാല്‍, അദ്ദേഹത്തിന് ഒരു ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ഡോക്ടർമാർ പറയുന്നു.  മൂന്നോ നാലോ ദിവസത്തിനുള്ളിൽ ലാലു യാദവിനെ  കൈപിടിച്ച് നടത്താനുള്ള ശ്രമവും നടത്തും. എന്നാല്‍, കൂടുതല്‍ സംസാരിക്കാൻ ഡോക്ടർമാർ വിലക്കി. ലാലു യാദവിന്‍റെ  ഓക്‌സിജൻ സപ്പോർട്ടും നീക്കം ചെയ്തതായാണ് സൂചന.  ഇപ്പോൾ രാത്രി ഉറങ്ങുമ്പോൾ മാത്രമാണ് അദ്ദേഹത്തിന് ഓക്‌സിജൻ നൽകുന്നത്.


അതേസമയം, ലാലു യാദവ് എയിംസില്‍ ഗുരുതരാവസ്ഥയിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നതോടെ ബീഹാറില്‍ ക്ഷേത്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.