ന്യൂഡല്‍ഹി: ജമ്മു കശ്മിരിലെ ഉറി സൈനികക്യാംപിലുണ്ടായ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ ഏറ്റെടുത്തു. ഭീകരാക്രമണം നടന്ന് ഒരു മാസത്തിന് ശേഷമാണ് ഉത്തരവാദിത്തം ലഷ്‌കറെ തയ്ബ ഏറ്റെടുക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉറി ആക്രമണത്തിൽ പങ്കെടുത്ത് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരനുവേണ്ടി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലെ ഗുർജൻവാലയിൽ പ്രത്യേക പ്രാർഥനകൾ നടന്നുവെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.


ഉറി ആക്രമത്തിനിടെ ഇന്ത്യന്‍ സൈന്യം വധിച്ച ഭീകരന്‍ മുഹമ്മദ് അനസിന്‍റെ ചിത്രം സഹിതമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. അനസിനെ രക്തസാക്ഷിയായാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഉറുദുവില്‍ എഴുതിയിരിക്കുന്ന പോസ്റ്ററില്‍ 177 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതായും ഭീകരര്‍ അവകാശപ്പെടുന്നു.


ഉറി ആക്രമത്തിന് പിന്നില്‍ പാകിസ്താനാണെന്ന് ഇന്ത്യ തെളിവുകള്‍ ഉയര്‍ത്തുന്നതിനിടെയാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്‌കര്‍ രംഗത്തുവന്നിരിക്കുന്നത്. ഇതോടെ പാകിസ്താന്‍റെ പങ്ക് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.


സെപ്തംബർ 18നാണ് ഉറിയിലെ സൈനിക കേന്ദ്രത്തിൽ പാക് പിന്തുണയോടെ  ഭീകരർ ആക്രമണം നടത്തിയത്. സംഭവത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഉറി ആക്രമണത്തിനു തിരിച്ചടിയെന്നോണം ഇന്ത്യൻ സൈന്യം പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോ‍ഞ്ച് പാഡുകളിൽ മിന്നലാക്രമണം നടത്തിയിരുന്നു.