Lata Mangeshkar| ലതാ മങ്കേഷ്കറിന് കോവിഡ് സ്ഥിരീകരിച്ചു, ഐ.സി.യുവിൽ
ലതാ മങ്കേഷ്കറിൻറെ അനന്തിരവൾ രചനയാണ് വാർത്ത സ്ഥിരീകരിച്ചത്.
മുംബൈ: ഗായിക ലതാ മങ്കേഷ്കറിന് കോവിഡ് സ്ഥിരീകരിച്ചു. മുംബൈ ബ്രീച്ച് ക്യാൻഡി ആശുപത്രിയിൽ ചികിത്സയിലാണ് അവർ. ശ്വാസ തടസ്സം മൂലമുള്ള പ്രശ്നങ്ങളുമായി സെപ്റ്റംബറിലും ലതാ മങ്കേഷ്കറിനെ ആശുപത്രിയിൽ അഡ്നിറ്റ് ചെയ്തിരുന്നു.
ലതാ മങ്കേഷ്കറിൻറെ അനന്തിരവൾ രചനയാണ് വാർത്ത സ്ഥിരീകരിച്ചത്. 92 വയസ്സാണ് ലതാ മങ്കേഷ്കറിന്. പ്രായം കണക്കിലെടുത്ത് മുൻകരുതൽ എന്ന നിലയിലാണ് ലതാ മങ്കേഷ്കറിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
Also Read: Kerala COVID Update | സംസ്ഥാനത്ത് ഇന്ന് 5797 പേർക്ക് കോവിഡ്; ടിപിആർ 12ന് മുകളിൽ
1929-ൽ ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിലാണ് ലതാ മങ്കേഷ്കർ എന്ന ലത ജനിച്ചത്. അമ്മ ശുദ്ധമാതി. ഹാർദ്ദികാർ എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്. ഹേമ എന്നായിരുന്നു ആദ്യത്തെ പേര്.
1000-ൽ അധികം ഹിന്ദി ചിത്രങ്ങൾക്കായി ലതാ മങ്കേഷ്കർ പാടിയിട്ടുണ്ട്. സംഗീത ലോകത്തെ നിരവധി അവാർഡുകളും ഗായികയെ തേടിയെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...