ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്കായി പുതുക്കിയ കോവിഡ് മാർഗ നിർദ്ദേശങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സർക്കാർ നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിൽ അണ്ടർ സെക്രട്ടറിയുടെ തലത്തിൽ താഴെയുള്ള ജീവനക്കാരിൽ ഒാഫീസിലെത്തി ജോലി ചെയ്യേണ്ടവർ 50 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ബാക്കി 50 ശതമാനം വീട്ടിലിരുന്ന് ജോലി ചെയ്യണം.


ALSO READ: Covid updates India | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 33,750 പുതിയ കോവിഡ് കേസുകൾ; ഒമിക്രോൺ കേസുകൾ 1,700 ആയി


വികലാംഗർ ഗർഭിണികളായ സ്ത്രീ ജീവനക്കാർ എന്നിവർ ഓഫീസിൽ ഹാജരാകേണ്ടതില്ല. ഇവർക്ക് ഇളവുണ്ട്.  കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ/ജീവനക്കാർ എന്നിവരെ പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയ ശേഷം മാത്രം ജോലിക്കെത്തുക.


ALSO READ: Omicron Scare: വരുന്നത് 'കോവിഡ് സുനാമി', ശക്തമായ മുന്നറിയിപ്പുമായി WHO തലവന്‍


തിരക്ക് ഒഴിവാക്കാൻ സർക്കാർ ഉദ്യോഗസ്ഥരും ജീവനക്കാരും നിർദ്ദിഷ്ട സമയക്രമം പാലിക്കണമെന്നും കേന്ദ്ര സർക്കാർ എല്ലാ വകുപ്പുകളിലേക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.


രാജ്യത്ത് നിലവിൽ കോവിഡ് കേസുകൾ വർധിച്ച് വരികയാണ്. ഒമിക്രോൺ ഭീക്ഷണിയും നിലനിൽക്കുന്നതിനാൽ ആശങ്കയുണ്ട്. 1700 ഒമിക്രോൺ കേസുകളാണ് കഴിഞ്ഞ ദിവസം വരെയുള്ള റിപ്പോർട്ടുകൾ പ്രകാരമുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.