ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികളായ സൂര്യയുടെയും ജ്യോതികയുടെയും മകനും സിനിമയിലേക്ക് ചുവടുവയ്ക്കുന്നു. തെന്നിന്ത്യൻ താരദമ്പദികളുടെ മകന്‍ ദേവും മാതാപിതാക്കളുടെ പാത പിന്തുടരുന്നു എന്നാണ് റിപ്പോര്‍ട്.  ഇതോടെ കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി സിനിമാ ലോകത്തേയ്ക്ക് എത്തുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

'കോമാലി'യുടെ സംവിധായകന്‍ പ്രദീപ് രംഗനാഥന്റെ ചിത്രത്തില്‍ ദേവ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നെന്നാണ് റിപ്പോര്‍ട്ട്. പ്രദീപ് രംഗനാഥും ദേവുമൊത്തുള്ള ഫോട്ടോ സമൂഹമാധ്യമത്തിൽ  പ്രചരിക്കുന്നുണ്ട്. പ്രദീപിനും ദേവിനുമൊപ്പം മറ്റൊരു ആണ്‍കുട്ടിയും ഈ ഫോട്ടയിലുണ്ട്. ഇരുവർക്കും ചിത്രത്തിലെ രംഗം വിശദീകരിക്കുകയാണ് പ്രദീപ് രംഗനാഥനെന്നാണ് സൂചന. ഈ ചിത്രം സിനിമയുടെ ഭാഗമാണെന്ന ചര്‍ച്ചകളാണ് നടക്കുന്നത്. ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല. 


ദേവ് ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്തക നേരത്തെ വന്നിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഈ ചിത്രം കൂടി പുറത്ത് വന്നതോടെ വീണ്ടും ദേവിന്റെ സിനിമാ പ്രവേശ ചര്‍ച്ച സജീവമായി. 


സൂര്യ തന്റെ പുതിയ പടമായ 'സൂര്യ 41'ന്റെ ഷൂട്ടുമായി  കന്യാകുമാരിയില്‍ തിരക്കിലാണ്. സൂര്യയുടെ സ്വന്തം ബാനറായ 2ഡി എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം ബാലയാണ് സംവിധാനം ചെയ്യുന്നത്. 'എതര്‍ക്കും തുനിന്തവന്‍' ആണ് സൂര്യയുടേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.