നോയിഡ: ഗ്രേറ്റർ നോയിഡയിലെ അജ്നാര ലേ ഗാർഡൻ സൊസൈറ്റിയുടെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വീണ്ടും പുലിയെ കണ്ടെത്തി. സൊസൈറ്റി മാനേജ്‌മെന്റ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചു. മീററ്റ് വനംവകുപ്പ് സംഘവും ഗൗതം ബുദ്ധ് നഗറിൽ നിന്നുള്ള സംഘവും സ്ഥലത്തെത്തി പുലിയെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ചൊവ്വാഴ്ചയാണ് അജ്നാര ലേ ഗാർഡൻ സൊസൈറ്റിയുടെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വീണ്ടും പുലിയെ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സൊസൈറ്റിയുടെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ പുലിയെ കണ്ടത്. പ്രദേശത്ത് പുലിയിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. വനംവകുപ്പ് സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനിടെ സംഘം ബേസ്‌മെന്റിലെത്തിയപ്പോൾ പുള്ളിപ്പുലിയെപ്പോലെ തോന്നിക്കുന്ന മൃഗം രക്ഷപ്പെട്ടു. വന്യമൃഗമാണെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് വനംവകുപ്പ് സംഘം പിടികൂടാനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ, പിടികൂടാൻ സാധിച്ചിട്ടില്ല.



തുടർന്ന് മീററ്റിൽ നിന്ന് പുലിയെ പിടിക്കാനുള്ള പ്രത്യേക സംഘം രാത്രി എട്ട് മണിയോടെ സൊസൈറ്റിയിലെത്തി. വൈകിട്ട് അഞ്ചിന് ആരംഭിച്ച തിരച്ചിൽ രാത്രി വൈകിയും തുടർന്നു. പുലിയെ കണ്ടതിനെ തുടർന്ന് സൊസൈറ്റി മാനേജ്‌മെന്റ് മുന്നറിയിപ്പ് സന്ദേശം നൽകി. പുലിയെ കണ്ട വിവരം പരിസരവാസികളെ അറിയിക്കുകയും പുലിയെ പിടികൂടുന്നത് വരെ വീടിന് പുറത്തിറങ്ങരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ തന്നെ തുടരുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.