ഗുവാഹത്തി: ഗുവാഹത്തിയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി പുള്ളിപ്പുലി. ​ഗുവാഹത്തിയിലെ പാണ്ഡു ലോക്കോ കോളനിയിലാണ് പുലിയിറങ്ങിയത്. പുലിയുടെ ആക്രമണത്തിൽ അമ്പതുകാരിയായ സ്ത്രീക്ക് ​ഗുരുതരമായി പരിക്കേറ്റു. അഞ്ജു ഭട്ടാചാര്യ എന്ന സ്ത്രീക്കാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ ​ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച രാവിലെയാണ് ​ഗ്രാമത്തിൽ പുലിയിറങ്ങിയത്. സമീപത്തെ കാട്ടിൽ നിന്ന് വന്യമൃ​ഗങ്ങൾ ഭക്ഷണം തേടി ​ഗ്രാമത്തിലെത്തുന്നത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. സ്ത്രീയെ ആക്രമിച്ച ശേഷം വീട്ടുവളപ്പിലെ മരത്തിൽ കയറിയ പുലിയ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെത്തി പിടികൂടുകയായിരുന്നു. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി വലവിരിച്ച് പുലിയെ പിടികൂടി അസം മൃ​ഗശാലയിലേക്ക് കൊണ്ടുപോയി.


ALSO READ: Viral video: ബോട്ടിൽ നിന്നും വെള്ളത്തിലേക്കൊരു അത്യു​ഗ്രൻ ചാട്ടം​; കാട്ടിലേക്ക് മടങ്ങി കടുവ- വീഡിയോ വൈറൽ


സ്ത്രീയെ പരിക്കേൽപ്പിച്ച ശേഷം വീട്ടുവളപ്പിലെ ചക്കയിൽ വിശ്രമിക്കുന്ന പുള്ളിപ്പുലിയെ കണ്ടെത്തി. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി കാട്ടുപൂച്ചയ്ക്കായി തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ  പുലിയെ ശാന്തമാക്കുകയും ചികിത്സയ്ക്കായി അസം സംസ്ഥാന മൃഗശാലയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. കാടുമൂടിയ മലകളാൽ ചുറ്റപ്പെട്ട മാലിഗാവ് മേഖലയിൽ പുലിയിറങ്ങുന്നത് പതിവായിരിക്കുകയാണ്. ഭക്ഷണം തേടി ഇവ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. അതേസമയം, ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ജനലുകളും വാതിലുകളും അടച്ചിടണമെന്നും അധികൃതർ നിർദേശം നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.