LIC AAO Prelims Result 2023: എൽഐസി എഎഒ പ്രിലിംസ് ഫലം എങ്ങനെ, എപ്പോൾ, എവിടെ പരിശോധിക്കാമെന്നറിയാം
LIC AAO Result 2023: പ്രാഥമിക പരീക്ഷയുടെ ഫലം അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഫലം പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് എൽഐസി എഎഒ പ്രിലിംസ് ഫലം ഔദ്യോഗിക വെബ്‌സൈറ്റ് ആയ licindia.in വഴി ഡൗൺലോഡ് ചെയ്യാം.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്) തസ്തികയിലേക്കുള്ള ഒന്നാം ഘട്ട (പ്രാഥമിക) ഫലം ഉടൻ പ്രഖ്യാപിക്കും. എൽഐസി അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്)- 2023 ഫെബ്രുവരി പതിനേഴിനും ഇരുപതിനും ഇടയിലാണ് മുപ്പത്തിയൊന്നാം ബാച്ചിന്റെ പരീക്ഷ നടത്തിയത്.
ഫലം പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് എൽഐസി എഎഒ പ്രിലിംസ് ഫലം ഔദ്യോഗിക വെബ്‌സൈറ്റ് ആയ licindia.in വഴി ഡൗൺലോഡ് ചെയ്യാം. പ്രാഥമിക പരീക്ഷയുടെ ഫലം അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് മെയിൻ പരീക്ഷയ്ക്ക് ഹാജരാകാം. മെയിൻ പരീക്ഷ 2023 മാർച്ച് 18ന് നടത്താനാണ് തീരുമാനം. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്)- 31 ബാച്ച് 300 തസ്തികകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എൽഐസി എഎഒ പ്രിലിംസ് ഫലം 2023: ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടങ്ങൾ
എൽഐസിയുടെ ഔദ്യോഗിക സൈറ്റ് licindia.in സന്ദർശിക്കുക
കരിയർ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
എഎഒ റിക്രൂട്ട്‌മെന്റ് (ജനറലിസ്റ്റ്)-2023 എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
“റിസൾട്ട് ഡൗൺലോഡ്” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
രജിസ്ട്രേഷൻ നമ്പർ/റോൾ നമ്പർ, പാസ്‌വേഡ്/ജനന തിയതി തുടങ്ങിയ വിശദാംശങ്ങൾ നൽകുക
നിങ്ങളുടെ എൽഐസി എഎഒ പ്രിലിംസ് ഫലം 2023 സ്ക്രീനിൽ ദൃശ്യമാകും
എൽഐസി എഎഒ പ്രിലിംസ് ഫലം പ്രിന്റൗട്ട് എടുത്ത് ഭാവി റഫറൻസുകൾക്കായി ഉപയോഗിക്കാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...