LIC Recruitment: എൽഐസി `എഎഒ` തസ്തികകളിലേക്ക് അപേക്ഷിക്കാം; അവസാന തിയതി ജനുവരി 31
രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. പ്രിലിമിനറി പരീക്ഷ 2023 ഫെബ്രുവരി 17, 20നും മെയിൻ പരീക്ഷ 2023 മാർച്ച് 18 ന് നടത്തും.
LIC Assistant Administrative Officer recruitment: എൽഐസി അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികകളിലേക്ക് ഇന്ന് മുതൽ അപേക്ഷിക്കാം. 300 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ളവർക്ക് https://licindia.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ജനുവരി 31 വരെയാണ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരം. 31നുള്ളിൽ ഫീസടച്ച് ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പരീക്ഷയ്ക്ക് മുൻപായി അഡ്മിറ്റ് കാർഡും ലഭിക്കും.
തസ്കകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. പ്രിലിമിനറി പരീക്ഷാ തീയതി - 2023 ഫെബ്രുവരി 17, 20. മെയിൻ പരീക്ഷ 2023 മാർച്ച് 18 ന് നടത്തും. പ്രിലിമിനറി പരീക്ഷ (ഫേസ് I), മെയിൻ പരീക്ഷ (ഫേസ് II), അഭിമുഖം എന്നിവയ്ക്ക് ശേഷം പ്രീ-റിക്രൂട്ട്‌മെന്റ് മെഡിക്കൽ എക്സാമിനേഷനും. മെയിൻ പരീക്ഷയിലും അഭിമുഖത്തിലും ലഭിച്ച മാർക്കുകൾ ഉദ്യോഗാർത്ഥികളുടെ അന്തിമ മെറിറ്റ് ലിസ്റ്റിംഗിനായി (ഫൈനൽ സെലക്ഷൻ) പരിഗണിക്കും.
കുറഞ്ഞ പ്രായം: 21 വയസ്
പരമാവധി പ്രായം: 30 വയസ്
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബിരുദം നേടിയിരിക്കണം. സൂചിപ്പിച്ച വിദ്യാഭ്യാസ യോഗ്യത സർക്കാർ അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ട്/ബോർഡിൽ നിന്നായിരിക്കണം. ഫലം 01.01.2023-നോ അതിനുമുമ്പോ പ്രഖ്യാപിച്ചിരിക്കണം. 01.01.2023-നോ അതിനുമുമ്പോ ഫലം പ്രഖ്യാപിച്ചതിന് ബോർഡ് / യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ശരിയായ രേഖകൾ അഭിമുഖം നടക്കുന്ന സമയത്ത് സമർപ്പിക്കേണ്ടതാണ്.
എങ്ങനെ അപേക്ഷിക്കാം?
ഘട്ടം 1: എൽഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ 'www.licindia.com' സന്ദർശിക്കുക
ഘട്ടം 2: ഹോം പേജിൽ 'കരിയേഴ്സ്' വിഭാഗം തിരഞ്ഞെടുക്കുക.
ഘട്ടം 3: LIC AAO 2023-ന്റെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനത്തിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ബ്രോഷർ ഡൗൺലോഡ് ആകും (നിങ്ങളുടെ ഡെസ്ക്ടോപ്പ് ക്രമീകരണങ്ങൾ പോപ്പ്-അപ്പുകൾ അനുവദിക്കുന്നുവെന്ന് ഉറപ്പാക്കുക).
ഘട്ടം 5: നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക, തുടർന്ന് അപേക്ഷാ ഫോം പൂരിപ്പിക്കുക.
ഘട്ടം 6: നിങ്ങളുടെ സ്കാൻ ചെയ്ത ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക (ആവശ്യമായ വലുപ്പവും അളവുകളും പരിശോധിക്കുക).
ഘട്ടം 7: സമർപ്പിക്കുക (Submit) എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
ഘട്ടം 8: അപേക്ഷാ ഫോമിനായി പണമടയ്ക്കുക.
ഘട്ടം 9: ഫോം പ്രിന്റ് ഔട്ട് എടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...