Lucknow: നായ്കളെ വളര്‍ത്താന്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടമാണ്. പരിപാലിക്കാന്‍ എളുപ്പവും മനുഷ്യരോട് ഇണങ്ങുന്ന അവയുടെ പ്രകൃതവും വളര്‍ത്തുമൃഗങ്ങളില്‍ പ്രഥമസ്ഥാനം നായ്കള്‍ക്ക്  നേടിക്കൊടുക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ഈ സംസ്ഥാനത്തുള്ളവരെ സംബന്ധിച്ചിടത്തോളം  ഇനി മുതല്‍ നായ്കളെ വളര്‍ത്തുക അത്ര എളുപ്പമുള്ള കാര്യമല്ല, അതായത്, എല്ലാ ഉടമകളും അവരുടെ വളർത്തുനായയുടെ പേരില്‍ ലൈസൻസ് എടുക്കണം. അല്ലെങ്കില്‍ 5,000 രൂപ പിഴയടയ്ക്കേണ്ടി വരും. കൂടാതെ, മുനിസിപ്പാലിറ്റി അധികൃതര്‍  നായയേയും കൊണ്ടുപോകും. ഉത്തർപ്രദേശ് സർക്കാരാണ് ഈ പുതിയ നിയമവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്....!! 


നിലവില്‍ ഈ നിയമം തലസ്ഥാനമായ ലഖ്നൗവിലാണ് നടപ്പാക്കിയിരിയ്ക്കുന്നത്. ക്രമേണ ഈ നിയമം  സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേയ്ക്കും വ്യാപിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. 


നിയമം കര്‍ശനമാക്കുന്നതിന്‍റെ  ഭാഗമായി, വീടുവീടാന്തരം കയറിയുള്ള വളർത്തുമൃഗങ്ങളുടെ ഉടമകളുടെ സർവേ ജൂൺ 1 മുതൽ മുന്‍സിപ്പല്‍  അധികൃതര്‍ നടത്തും. ഇതിനായി, നാല് അംഗങ്ങൾ വീതമുള്ള എട്ട് ടീമുകൾ ഡോർ ടു ഡോർ സർവേ നടത്തുകയും  ലൈസന്‍സ്  ഇല്ലാത്തവർക്ക് പിഴ ഈടാക്കുകയും ചെയ്യും. 


ലഖ്‌നൗ മുനിസിപ്പൽ കോർപ്പറേഷന്‍റെ (LMC) കണക്കുകൾ പ്രകാരം നഗരത്തിൽ ഏകദേശം 4,000 വളർത്തു നായ്ക്കൾ ഉണ്ട്, ഏകദേശം 2,500 വളർത്തു നായ്ക്കളുടെ ഉടമകൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്യുകയോ ലൈസൻസ് പുതുക്കുകയോ ചെയ്തിട്ടുണ്ട്.


നിയമം കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി, ലൈസൻസ് ഇല്ലാത്ത ഉടമകളുടെ വളർത്തു നായ്ക്കളെ സംഘം പിടികൂടുമെന്നും ഉടമകൾ 5,000 രൂപ പിഴയടച്ചതിന് ശേഷം മാത്രമേ അവയെ വിട്ടയക്കുകയുള്ളൂവെന്നും  ലഖ്‌നൗ മുനിസിപ്പൽ കോർപ്പറേഷന്‍ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരവിന്ദ് റാവു പറഞ്ഞു.  ഉടമ പിഴയടച്ചില്ലെങ്കിൽ, വളർത്തുമൃഗത്തെ ഇന്ദിരാ നഗറിലെ ലഖ്‌നൗ മുനിസിപ്പൽ കോർപ്പറേഷന്‍റെ ഡോഗ് ഷെൽട്ടർ ഹോമിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അതുമാത്രമല്ല, നായകളെ നടത്താന്‍ കൊണ്ടുപോകുമ്പോള്‍ ഓരോ ഉടമയും നായയുടെ വിസർജ്യത്തിനായി ഒരു ബാഗ് കരുതണം. ഈ നിയമം പലരും പാലിക്കുന്നില്ല. നായ്ക്കൾ വീടിന് പുറത്ത് മലമൂത്ര വിസർജ്ജനം നടത്തുന്നതിനെക്കുറിച്ച് വളർത്തുമൃഗങ്ങളുടെ ഉടമകളുടെ അയൽക്കാരിൽ നിന്ന് പരാതികൾ ലഭിക്കുന്നു, ഈ വിഷയത്തിലും കര്‍ശന നടപി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.  


വളർത്തുനായ്ക്കളുടെ സർവേ പൂർത്തിയായ ശേഷം, നഗരപ്രദേശങ്ങളിൽ തെരുവ് നായ്ക്കളെ പിടികൂടാനും മുനിസിപ്പൽ കോർപ്പറേഷൻ പദ്ധതിയിടുന്നു. തെരുവ് നായ്ക്കൾ കുട്ടികളെ ആക്രമിക്കുന്നത്  മരണങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.