Greater Noida, UP: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ബിസ്രാഖ് മേഖലയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ ലിഫ്റ്റ് തകര്‍ന്ന് 4 പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട 5 പേരുടെ നില അതീവഗുരുതരമായി തുടരുന്നു. ഗ്രേറ്റർ നോയിഡയിലെ അമ്രപാലി ബിൽഡേഴ്‌സിന്‍റെ നിർമ്മാണ സ്ഥലത്താണ് അപകടം സംഭവിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Chandra Mangal Yog: അടുത്ത 48 മണിക്കൂർ ഈ രാശിക്കാര്‍ക്ക് വളരെ ശുഭകരം! ലക്ഷ്മീദേവി സമ്പത്ത് വർഷിക്കും!!
 
ഗ്രേറ്റർ നോയിഡയിലെ അമ്രപാലി ഗ്രൂപ്പിന്‍റെ ഡ്രീം വാലി പ്രോജക്ട് സൈറ്റിൽ രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. "ലിഫ്റ്റ്‌ തകര്‍ന്നുണ്ടായ അപകടത്തില്‍ 4 പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടു, അഞ്ച് പേർ നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ്", ഗ്രേറ്റർ നോയിഡ ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് വർമ ​​എഎൻഐയോട് പറഞ്ഞു. 


Also Read:  Ketu Gochar 2023: കേതു സംക്രമണം, 3 രാശിക്കാര്‍ക്ക് ദുരിതകാലം!! ആരോഗ്യവും സമ്പത്തും നഷ്ടപ്പെടും
 
ലിഫ്റ്റ് തകരാനുള്ള കാരണത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഗ്രേറ്റർ നോയിഡ ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് വർമ ​പറഞ്ഞു. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലേക്ക് ഒരു പോലീസ് സംഘത്തെ അയച്ചിട്ടുണ്ട്. മറ്റൊരു സംഘം അപകടസ്ഥലത്തുണ്ട്. മറ്റാരും ലിഫ്റ്റില്‍ കുടുങ്ങിക്കിടക്കുകയോ ഒറ്റപ്പെടുകയോ ചെയ്തിട്ടില്ല. പരിക്കേറ്റവർക്ക് ശരിയായ പരിചരണം ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 


സംഭവം അറിഞ്ഞയുടൻ ഉന്നത പോലീസ് ഉദ്യോഗസ്ഥനും സംഘവും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയതായി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  
 
അപകടത്തിന്‍റെ കാരണം ഇപ്പോഴും അജ്ഞാതമാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിർമാണ തൊഴിലാളികൾ 14-ാം നിലയിലെ ലിഫ്റ്റ് ഉപയോഗിക്കുന്നതിനിടെ സസ്പെൻഷൻ വയർ പൊട്ടി താഴെ വീഴുകയായിരുന്നുവെന്നാണ് സൂചനകള്‍. 9 നിർമ്മാണ തൊഴിലാളികൾ ആ സമയത്ത് ലിഫ്റ്റില്‍ ഉണ്ടായിരുന്നു.  സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.