ജമ്മുകാശ്മീരിൽ മിന്നൽ പ്രളയത്തിൽ 5 പേർ മരിച്ചു. ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്.  ദോഡ, റിയാസി, കിഷ്ത്വാർ, റംബാൻ, ബാരാമുള്ള തുടങ്ങിയ മലയോര ജില്ലകളിലാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്. റോഡിൽ പലയിടങ്ങളിലും മണ്ണിടിച്ചിലിനെ തുടർന്ന് ​ഗതാ​ഗതം തടസ്സപ്പെട്ടിട്ടുണ്ട്. കുപ്‌വാര-സോപൂർ ദേശീയ പാത അടച്ചു. 
സംസ്ഥാനത്തിന്റെ പല ഭാ​ഗങ്ങളിലും തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ നുൻ കരുതലിന്റെ ഭാ​ഗമായി താഴ്വാരയിലുളള സ്കൂളുകളും റിയാസി ജില്ലയും അടച്ചിടാനാണ് തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കനത്ത മഴയിൽ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൻ നാശമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ശ്രീനഗർ-ജമ്മു ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. കുപ്‌വാരയിലെ പൊഹ്‌റു നല്ലയിൽ ഇന്നലെ അധികൃതർ അപകട മുന്നറിയിപ്പ് നൽകിയിരുന്നു.