Viral Video: സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വളരെ വ്യത്യസ്തമായതും  അമ്പരപ്പിക്കുന്നതുമായ നിരവധി വാര്‍ത്തകളും  വീഡിയോകളുമാണ് എത്തുന്നത്‌. അടുത്തിടെ സോഷ്യൽ മീഡിയയിൽ  വൈറലാകുന്ന വിചിത്രമായ പല വീഡിയോകളും മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

സിംഹം  അതിന്‍റെ  ശക്തിയും ചടുലതയും കൊണ്ട്  കാടിന്‍റെ  രാജാവായി അറിയപ്പെടുന്നു.  സിംഹത്തിന്‍റെ മുന്നിൽ പിടിച്ചു നില്‍ക്കാന്‍ ധൈര്യം കാട്ടുന്ന മൃഗങ്ങൾ വളരെ കുറവാണ്. സിംഹത്തിന്‍റെ മുന്നില്‍പെട്ടാല്‍  പിന്നെ കഥ കഴിഞ്ഞത് തന്നെ എന്നത്  ഒട്ടു മിക്ക മൃഗങ്ങള്‍ക്കും അറിയാം. സിംഹത്തെ കണ്ടാല്‍, ജീവനുംകൊണ്ട്  പായും മറ്റ് മൃഗങ്ങള്‍....! 


സിംഹങ്ങൾ എപ്പോഴും മറ്റ് മൃഗങ്ങളെ ആക്രമിക്കുന്നതായി കാണാം. അത്തരത്തില്‍ സിംഹത്തിന്‍റെ മുന്‍പില്‍ പെട്ട ഒരു പോത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍  സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്. എന്നാല്‍,  ഈ വീഡിയോയില്‍ ഒരു ട്വിസ്റ്റ്  ഉണ്ട്...  


മരണം നിശ്ചയമെങ്കില്‍ ഏതു വിധേനയും അത് വന്നെത്തും എന്നാണ് ഈ വീഡിയോ തെളിയിക്കുന്നത്.  


പുല്ലു തിന്ന് വിശ്രമിക്കുകയായിരുന്ന പോത്തിന്‍റെ മുന്‍പിലേയ്ക്കാണ് വേട്ടയാടാന്‍ ഇറങ്ങിത്തിരിച്ച സിംഹക്കൂട്ടം  എത്തിച്ചേര്‍ന്നത്. സിംഹത്തെ കണ്ടതും പോത്ത് ജീവനും കൊണ്ട് ഓടി. രക്ഷപെടാനായി പോത്ത് ചെന്ന് ചാടിയത് നദിയിലാണ്... സിംഹത്തിന്‍റെ പിടിയില്‍ നിന്നും രക്ഷപെട്ടുവെന്ന് കരുതിയ പോത്തിന് തെറ്റി, അതാ  വരുന്നു വെള്ളത്തില്‍ നിന്നും മറ്റൊരു ആക്രമണം.  പോത്തിനെ ആക്രമിക്കാന്‍ വെള്ളത്തിലൂടെ നീന്തി എത്തി മുതല.  


അതിനുശേഷം വീഡിയോയില്‍ കാണുന്നത്  കണ്ടാല്‍ നാം  അതിശയിച്ചു പോകും. മുതലയുടെ പിടിയില്‍ നിന്നും ഒരു വിധത്തില്‍ രക്ഷപെട്ട പോത്ത് നീന്തി കരയ്ക്കെത്തുകയാണ്. അപ്പോഴതാ, കരയില്‍ പോത്തിനെ കാത്ത് രണ്ട് സിംഹങ്ങള്‍ നില്‍ക്കുന്നു....!!  പിന്നീട് എന്ത് സംഭവിച്ചുവെന്നത്  വീഡിയോ വ്യക്തമല്ല എങ്കിലും  അനുമാനിക്കാന്‍ കഴിയും....  


വീഡിയോ കാണാം : -


 

 

 

 



 

 

 

 

 

 

 

 

 

 

 

A post shared by طبیعت (@nature27_12)


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ പ്രചരിയ്ക്കുന്നുണ്ട്.  ഇത് നേച്ചർ27_12  (nature27_12) എന്ന പേജിൽനിന്നാണ്  ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ്  ചെയ്തിരിയ്ക്കുന്നത്.  ഒരു ദിവസത്തി നുള്ളില്‍ നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടിരിയ്ക്കുന്നത്.  



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.