മദ്യപാനി നുണ പറയില്ല...!! മധ്യ പ്രദേശ് Excise Officer നടത്തിയ പരാമര്‍ശം വൈറല്‍
മദ്യപാനിയാണ് എങ്കിലും നന്മയുള്ളവനാണ് എന്ന വാചകം നാം പലപ്പോഴും കേട്ടിട്ടുണ്ടാകും, എന്നാല്‍ അതിലും ഒരു പടി കൂടി കടന്ന പ്രശംസ മദ്യപാനികള്‍ക്ക് നല്‍കിയിരിയ്ക്കുകയാണ് മധ്യ പ്രദേശില്‍ നിന്നുള്ള ഈ Excise Officer...!!
Bhopal: മദ്യപാനിയാണ് എങ്കിലും നന്മയുള്ളവനാണ് എന്ന വാചകം നാം പലപ്പോഴും കേട്ടിട്ടുണ്ടാകും, എന്നാല്‍ അതിലും ഒരു പടി കൂടി കടന്ന പ്രശംസ മദ്യപാനികള്‍ക്ക് നല്‍കിയിരിയ്ക്കുകയാണ് മധ്യ പ്രദേശില്‍ നിന്നുള്ള ഈ Excise Officer...!!
മധ്യപ്രദേശിലെ ഈ എക്‌സൈസ് ഓഫീസർ പറയുന്നതനുസരിച്ച് "ഏറ്റവും ഉയർന്ന സത്യസന്ധത മദ്യത്തിലാണ്, മദ്യപാനി കള്ളം പറയില്ല", വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്, തങ്ങളുടെ സത്യസന്ധതയെ ഒരു ഉയര്‍ന്ന Excise Officer അംഗീകരിച്ചതോടെ കുടിയന്മാരും സംതൃപ്തര്‍...!!
മദ്യത്തിനാണ് ഏറ്റവും സത്യസന്ധതയെന്ന് മധ്യപ്രദേശിലെ എക്‌സൈസ് ഉദ്യോഗസ്ഥൻ പറയുന്ന വീഡിയോ ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിയ്ക്കുകയാണ്. മധ്യ പ്രദേശിലെ ഖണ്ഡ്‌വ ജില്ലയിലെ എക്‌സൈസ് ഓഫീസർ രാംപ്രകാശ് കിരാറാണ് ഇത്തരമൊരു പ്രസ്താവന മാധ്യമങ്ങളോട് നടത്തിയത്.
Also Read: Kerala Covid Update| ഇന്ന് 5754 പേര്‍ക്ക് കോവിഡ്, 4896 പേരും വാക്സിനെടുത്തവർ
കോവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമേ മദ്യം നൽകൂ എന്ന ഖണ്ഡ്‌വ ജില്ലാ കലക്ടറുടെ ഉത്തരവ് മാധ്യമങ്ങളോട് വിശദീകരിയ്ക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ, മദ്യം ബിവാങ്ങാന്‍ വരുന്നയാള്‍ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കേണ്ടി വരുമോ എന്ന ചോദ്യത്തിന് വേണ്ട എന്നും മറുപടി മാത്രമേ ആവശ്യമുള്ളൂ എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. അതായത് സെയിൽസ്മാൻ മദ്യം വാങ്ങാന്‍ വന്ന ആളോട് രണ്ട് ഡോസ് വാക്സിന്‍ എടുത്തിട്ടുണ്ടോ എന്ന് ചോദിക്കും. ഉവ്വ് എന്നാണ് ഉത്തരമെങ്കില്‍ അയാള്‍ക്ക് മദ്യം ലഭിക്കും, അദ്ദേഹം പറഞ്ഞു.
കള്ളം പറഞ്ഞ് മദ്യം വാങ്ങാമോ എന്ന് ചോദിച്ചപ്പോൾ കിരാർ നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. മദ്യത്തിലാണ് ഏറ്റവും സത്യസന്ധതയെന്നും മദ്യം വാങ്ങാനായി അയാള്‍ സത്യം പറയുമെന്ന് ഞങള്‍ വിശ്വസിക്കുന്നതായും കിരാർ പറഞ്ഞു. മദ്യപാനികളെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വൈരലാണ്...
ഡിസംബർ 31 വരെ ഈ ഉത്തരവ് തുടരുമെന്നും, ഇതിനോടകം സംസ്ഥാനത്തെ അർഹരായ മുഴുവൻ ആളുകൾക്കും കൊറോണ പ്രതിരോധ വാക്‌സിന്‍റെ രണ്ടാം ഡോസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...