ലൈംഗിക പീഡനത്തിനിരയായി റോഡരികിൽ കണ്ടെത്തിയ പന്ത്രണ്ടുകാരിയെ രക്ഷിക്കാതെ മൊബൈലിൽ ചിത്രങ്ങൾ പകർത്തി നാട്ടുകാർ
ഉത്തർ പ്രദേശിലെ കനൗജ് ജില്ലയിലാണ് സംഭവം. പിന്നീട് പോലീസ് സംഭവസ്ഥലത്തെത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഉത്തർപ്രദേശ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗംചെയ്ത ശേഷം ഡക്ക് ബംഗ്ലാ ഗസ്റ്റ് ഹൗസിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രക്തത്തിൽ കുളിച്ചു കിടന്ന പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കാതെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു നാട്ടുകാർ.ദൃശ്യങ്ങളിൽ പെൺകുട്ടി സഹായം അഭ്യർത്ഥിക്കുന്നത് കാണാം. എന്നാൽ, നാട്ടുകാർ രക്ഷിക്കാൻ തയ്യാറാകുന്നില്ല. ഉത്തർ പ്രദേശിലെ കനൗജ് ജില്ലയിലാണ് സംഭവം. പിന്നീട് പോലീസ് സംഭവസ്ഥലത്തെത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ തലയിൽ ഉൾപ്പെടെ ഒന്നിലധികം മുറുവുകളുണ്ട്.