Nagaland | നാഗാലാൻ്റ് വെടിവെയ്പിൽ അമിത് ഷാ മാപ്പ് പറയണമെന്ന് പ്രതിഷേധക്കാർ; അഫ്സ്പ പിൻവലിക്കണമെന്നും ആവശ്യം
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറയണമെന്നും അഫ്സ്പ പിന്‍വലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കൊഹിമ: നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ വന്‍ പ്രതിഷേധം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറയണമെന്നും അഫ്സ്പ പിന്‍വലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
വിഷയത്തില്‍ അമിത് ഷാ നടത്തിയ പ്രസ്താവന കെട്ടിച്ചമച്ചതാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. കോണ്യാക് യൂണിയനാണ് പ്രതിഷേധം നടത്തിയത്. കഴിഞ്ഞയാഴ്ച സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ ഗ്രാമത്തിലെ 13 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. 'ഞങ്ങള്‍ ചോദിക്കുന്നത് നീതിയാണ്. ആരുടെയും സഹതാപം വേണ്ട. സത്യത്തിന്റെ നേരെ മുഖം തിരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. അമിത് ഷായുടെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. എത്രയും വേഗം പിന്‍വലിക്കണം'മെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വേഗം കൂട്ടിയതുകൊണ്ടാണ് ഗ്രാമീണരുമായി പോയ ട്രക്കിന് നേരെ സൈനികര്‍ വെടിയുതിര്‍ത്തത് എന്നായിരുന്നു പാര്‍ലമെന്റിന്റെ ഇരുസഭകളിലും തിങ്കളാഴ്ച അമിത്ഷാ പ്രസ്താവന നടത്തിയത്. ട്രക്കിൽ തീവ്രവാദികൾ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് സൈന്യം വെടിവെയ്പ് നടത്തിയതെന്നും അമിത് ഷാ പറഞ്ഞിരുന്നു.
മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലെ ഖനി തൊഴിലാളികളാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് തൊഴിലാളികളുടെ സംഘം ട്രക്കിൽ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് സുരക്ഷസേന ഇവർക്ക് നേരെ വെടിയുതിർത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...