Lock down: ഡല്‍ഹിയില്‍ വായുമലിനീകരണ൦ കുറയുന്നു
കൊറോണ വൈറസ് (COVID-19) ബാധയെത്തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ Lock down തലസ്ഥാനത്തിന് ആശ്വാസമാകുന്നു.
ന്യൂഡല്‍ഹി: കൊറോണ വൈറസ് (COVID-19) ബാധയെത്തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ Lock down തലസ്ഥാനത്തിന് ആശ്വാസമാകുന്നു.
21 ദിവസത്തെ Lock down പ്രഖ്യാപിച്ചതോടെ ഫാക്ടറികളും മറ്റ് സ്ഥാപനങ്ങളും അടച്ചു പൂട്ടിയതോടെയാണ് ഡല്‍ഹിയിലെ വായു മലിനീകരണവും ഗണ്യമായി കുറയുന്നുവെന്നാണ് റിപ്പോര്‍ട്ട്. മലിനീകരണ തോത് കുറഞ്ഞതോടെ രാജ്യ തലസ്ഥാനത്തെ വായുവിന്‍റെ ഗുണനിലവാരവും മെച്ചപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കുറഞ്ഞത് വായു മലിനീകരണം കുറയ്ക്കുന്നതില്‍ പ്രധാന കാരണമായിട്ടുണ്ട്. Lock down ആരംഭിച്ചതിന് ശേഷം കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ മലിനീകരണം വലിയ തോതില്‍ കുറഞ്ഞിരുന്നു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ മോണിറ്ററിംഗ് സ്റ്റേഷനില്‍ 56 ആണ് റീഡിംഗ് രേഖപ്പെടുത്തിയത്. മുന്‍പുള്ള സാഹചര്യവുമായി പരിഗണിക്കുമ്പോള്‍ വായുവിന്‍റെ ഗുണനിലവാരം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയ പരിസരത്ത് രേഖപ്പെടുത്തിയ റീഡിംഗ് 71 ആണ്. മുന്‍പ് ഇത് 200 വരെ ഉയര്‍ന്നിരുന്നു.
അതേസമയം, 21 ദിവസത്തെ Lock down കഴിയുന്നതോടെ അന്തരീക്ഷ വായു ശുദ്ധമാകുമെന്ന പ്രതീക്ഷയിലാണ് തലസ്ഥാനത്തെ ജനങ്ങള്‍.