Mumbai: രാജ്യത്ത് വീണ്ടും കോവിഡ്‌ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ പഞ്ചാബ്,  മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍... 


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ്  മുന്‍കരുതലെന്നോണം  അയല്‍ സംസ്ഥാനമായ മധ്യപ്രദേശില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത് മുഖ്യമന്ത്രി ശിവരാജ്  സിംഗ്  ചൗഹാനാണ് സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ ഇന്‍ഡോര്‍, ഭോപ്പാല്‍, ജബല്‍പ്പൂര്‍ എന്നീ നഗരങ്ങളില്‍  ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത് മു​ത​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ആ​റ് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്രഖ്യാപിച്ചത്. 


ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ മൂന്ന് നഗരങ്ങളിലും എല്ലാ ഞായറാഴ്ചയും ലോക്ക് ഡൗണ്‍ തുടരുമെന്നാണ് ആഭ്യന്തരമന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്.  ഈ  മൂന്ന് നഗരങ്ങളിലും നേരത്തെ മുതല്‍ നൈറ്റ് കര്‍ഫ്യൂ എര്‍പ്പെടുത്തിയിരുന്നു. രാത്രി പത്തുമണി മുതല്‍ രാവിലെ ആറ് വരെയാണ് നൈറ്റ് കര്‍ഫ്യു. ഇതില്‍ നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്


സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളജുകളും മാര്‍ച്ച്‌ 31 വരെ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,140 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,73,097 ആ​യി.


മധ്യ പ്രദേശ്‌ മാത്രമല്ല, പഞ്ചാബും മഹാരാഷ്ട്രയും നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിയ്ക്കുകയാണ്.


 പഞ്ചാബില്‍ കോവിഡ് (Covid) പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനും  മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വ്യാപകമാക്കാനും തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പുതിയ നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.  തിയറ്ററുകള്‍ക്കും മാളുകള്‍ക്കും പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പഞ്ചാബില്‍  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാര്‍ച്ച്‌ 31 വരെ അടച്ചിടും. 


കോവിഡ് പരിശോധനകള്‍ പ്രതിദിനം 35,000 ആയി വര്‍ധിപ്പിക്കും. കോവിഡ് മൂലം ജീവന്‍ വെടിഞ്ഞവരെ അനിസ്മരിക്കുന്നതിന് എല്ലാ ശനിയാഴ്ചയും രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ ഒരു മണിക്കൂര്‍ നിശബ്ദത പാലിക്കാനും തീരുമാനിച്ചു. ഈ സമയത്ത് വാഹനഗതാഗതം അടക്കമുള്ളവ അനുവദിക്കില്ല. മറ്റ് നിയന്ത്രണങ്ങള്‍ ഇപ്രകാരമാണ്- മെഡിക്കല്‍ കോളജുകളും നഴ്‌സിങ്ഗ് കോളജുകളും ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച്‌ 31ന് വരെ അടച്ചിടും. സിനിമാശാലകളില്‍ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. മാളുകളില്‍ ഒരുസമയത്ത് 100 പേരെ മാത്രമേ അനുവദിക്കൂ. ഈ ജില്ലകളില്‍ ഞായറാഴ്ച മുതല്‍ 9 മുതല്‍ 5 വരെ രാത്രികാല നിരോധനം ഏര്‍പ്പെടുത്തി.


Also read: Kerala Covid Update: ആശങ്കക്ക് താത്കാലിക വിരാമം, രോഗികളുടെ എണ്ണം ഉയരുന്നില്ല,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.73


മഹാരാഷ്ട്രയില്‍ ഓഡിറ്റോറിയങ്ങള്‍ക്കും തിയറ്റുകള്‍ക്കും 50% ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്. ഓഡിറ്റോറിയങ്ങളില്‍ ആളുകളുടെ പ്രവേശനം നിയന്ത്രിച്ചതിന് പുറമേ മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക സമ്മേളനങ്ങള്‍ക്കായി തിയറ്ററുകളും ഓഡിറ്റോറിയങ്ങളും ഉപയോഗിക്കുന്നതും നിരോധിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും 50% ആളുകളുമായി മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഈ നിയന്ത്രണങ്ങള്‍ മാര്‍ച്ച്‌ 31 വരെ തുടരും.


അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍  39,726 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  154 മരണങ്ങള്‍ക്കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ  ഇന്ത്യയില്‍ കോവിഡ് മൂലം മരിയ്ക്കുന്നവരുടെ സംഖ്യ  1.59  ലക്ഷത്തില്‍ അധികമായി .


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.