കൊറോണ: മെയ് 31 വരെ ലോക്ക്ഡൌണ്‍ നീട്ടും, ഉത്തരവ് ഉടന്‍
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൌണ്‍ മെയ് 31 വരെ നീട്ടിയേക്കും.
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൌണ്‍ മെയ് 31 വരെ നീട്ടിയേക്കും.
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക് ഡൌണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ലോക്ക് ഡൌണ്‍ നീട്ടാനുള്ള തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് പുറത്തിറക്കും.
ലോക്ക് ഡൌണിന്‍റെ ലക്ഷ്യത്തെ ബാധിക്കാത്ത രീതിയിലാകും ഉത്തരവ്. അഭ്യന്തര വിമാന സര്‍വീസുകള്‍ ഉടന്‍ പുനസ്ഥാപിക്കേണ്ട എന്നാ നിലപാടിലാണ് പല സംസ്ഥാനങ്ങളും.
എന്നാല്‍, ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍ ഇനി വൈകരുതെന്നും മെയ് 18ന് ശേഷം സര്‍വീസ് ആരംഭിക്കാന്‍ അനുവദിക്കണമെന്നും വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം, മെട്രോ സര്‍വീസുകള്‍ മെയ് 30വരെ ഉണ്ടാകില്ല. മെട്രോ സര്‍വീസുകള്‍ ഉടന്‍ പുനസ്ഥാപിക്കണ്ട എന്ന നിലപാടിലാണ് കേന്ദ്ര നഗരവികസന മന്ത്രാലയം.