വെട്ടുകിളി ആക്രമണത്തെ നേരിടാനുറച്ച് ഇന്ത്യ;യോജിച്ച് നേരിടാമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശത്തോട് പ്രതികരിക്കാതെ പാകിസ്ഥാന്!
വെട്ടുകിളി ആക്രമണം രാജ്യത്തെ കര്‍ഷക മേഖലയെ രൂക്ഷമായി ബാധിച്ച സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടുകിളികളെ തുരത്തുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയത്.
ന്യൂഡല്‍ഹി:വെട്ടുകിളി ആക്രമണം രാജ്യത്തെ കര്‍ഷക മേഖലയെ രൂക്ഷമായി ബാധിച്ച സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടുകിളികളെ തുരത്തുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൃഷിയെ വെട്ടുകിളി ആക്രമണം കാര്യമായി ബാധിച്ചിട്ടുണ്ട്,ഇറാനിലും പാകിസ്ഥാനിലും സ്ഥിതി അതീവ ഗുരുതരമാണ്.
ഈ സാഹചര്യത്തിലാണ് ഇന്ത്യ സംയുക്തമായി നീങ്ങാം എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്,ജൂണ്‍ 18 ന് ഇത് സംബന്ധിച്ച് വിദഗ്ദരുടെ യോഗം ചേരുന്നതിന്
ഇന്ത്യ തയ്യാറെടുക്കുകയാണ്,വിദേശകാര്യ മന്താലയം ഇക്കാര്യം പാകിസ്ഥാനെ അറിയിക്കുകയും ചെയ്തു.
എന്നാല്‍ ഇന്ത്യ മുന്നോട്ട് വെച്ച നിര്‍ദേശത്തോട് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് ഇതുവരെയും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല,
അതേസമയം ഇറാനാകട്ടെ യോജിച്ച പോരാട്ടത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്,ഇന്ത്യയ്ക്ക് കീടനാശിനി നല്‍കുന്നതിന് തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്.
കൂട്ടമായി എത്തുന്ന വെട്ടുകിളികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് രാജ്യത്തെ കാര്‍ഷിക മേഖലയെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്.
കൃഷി മന്ത്രാലയം വെട്ടുകിളിആക്രമണത്തെ പ്രതിരോധിക്കുന്നതിനായി നിരവധി പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ വെട്ടുകിളികള്‍ എത്തുന്നത് പാകിസ്ഥാനില്‍ നിന്നാണ് ഈ സാഹചര്യത്തിലാണ് ഇന്ത്യ പാകിസ്ഥാനുമായും ഇറാനുമായും യോജിച്ച് നേരിടാമെന്ന
നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.പാകിസ്ഥാനിലും ഇറാനിലും വെട്ടുകിളി ആക്രമണം രൂക്ഷമാണ്.
അതുകൊണ്ട് തന്നെ വെട്ടുകിളികളെ തുരത്തുന്നതിന് ഇന്ത്യയും ഇറാനും പാകിസ്ഥാനും ഒരുമിച്ച് നീങ്ങണം എന്നാണ് ഇന്ത്യയുടെ നിലപാട്.ഇങ്ങനെ
മൂന്ന് രാജ്യങ്ങളും ഒന്നിച്ച് നിന്നാല്‍ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയൂ എന്നും ഇന്ത്യ പാകിസ്ഥാനെയും ഇറാനെയും അറിയിച്ചിട്ടുണ്ട്.