Vijender Singh Joins BJP: കോൺഗ്രസിന് കനത്ത പ്രഹരം, ബോക്‌സർ വിജേന്ദർ സിംഗ് ബിജെപിയിൽ!!
Vijender Singh Joins BJP: വിജേന്ദർ സിംഗ് കോൺഗ്രസിന് വേണ്ടി മഥുരയിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തരത്തില്‍ സൂചനകള്‍ പുറത്തുവരുന്ന അവസരത്തിലാണ് അദ്ദേഹം ബിജെപിയില്‍ ചേരുന്നത്. അദ്ദേഹത്തെ സംബന്ധിക്കുന്ന വന്‍ പ്രഖ്യാപനം ബിജെപി ഉടൻ തന്നെ നടത്തുമെന്നാണ് സൂചനകള്‍.
Boxer Vijender Singh Joins BJP: കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കനത്ത പ്രഹരം നല്‍കിക്കൊണ്ട് ബോക്‌സർ വിജേന്ദർ സിംഗ് ബിജെപിയിൽ ചേർന്നു.
വിജേന്ദർ സിംഗ് കോൺഗ്രസിന് വേണ്ടി മഥുരയിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തരത്തില്‍ സൂചനകള്‍ പുറത്തുവരുന്ന അവസരത്തിലാണ് അദ്ദേഹം ബിജെപിയില്‍ ചേരുന്നത്. അദ്ദേഹത്തെ സംബന്ധിക്കുന്ന വന്‍ പ്രഖ്യാപനം ബിജെപി ഉടൻ തന്നെ നടത്തുമെന്നാണ് സൂചനകള്‍.
Also Read: Money and Astro Tips: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഈ സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കൂ, ലക്ഷ്മി ദേവി സമ്പത്ത് വർഷിക്കും!!
ബിജെപിയ്ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്ന വിജേന്ദർ സിംഗ് സ്വയം ബിജെപിയിൽ ചേർന്നത് രാഷ്ട്രീയ നിരീക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിയ്ക്കുകയാണ്. രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുകയും ബിജെപിയെ കടന്നാക്രമിക്കുന്നതില്‍ മുന്‍പന്തിയിലുമായിരുന്നു വിജേന്ദര്‍ സിംഗ്.
Also Read: Shani Gochar 2024: 3 ദിവസങ്ങള്‍ക്ക് ശേഷം ശനി ദേവന്‍ ഈ രാശിക്കാരുടെ ഭാഗ്യം തുറക്കും, സമ്പത്ത് വര്‍ഷിക്കും!!
ബിജെപി പാർട്ടി ആസ്ഥാനത്ത് എത്തി അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. വിജേന്ദറിനെ ബിജെപിയിൽ ചേർത്തതിലൂടെ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ബിജെപി നൽകിയത്. കോൺഗ്രസ് ഇതുവരെ വിജേന്ദറിന് ടിക്കറ്റ് നൽകിയിട്ടില്ല എന്നതും തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിക്കാൻ സാധ്യതയില്ലെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നതായും പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഇപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുന്നത്. അദ്ദേഹത്തിന് ടിക്കറ്റ് നൽകുന്നതിലൂടെ ബിജെപിക്ക് ജാട്ട് സമുദായത്തിന് വലിയ സന്ദേശം നൽകാനാകും.
പടിഞ്ഞാറന്‍ യുപിയിലെ വോട്ടർമാർക്കുള്ള പ്രത്യേക സന്ദേശമാണ് വിജേന്ദർ സിംഗിലൂടെ ബിജെപി നല്‍കുന്നത്. ഹരിയാനയിലെ ഭിവാനിയിൽ നിന്നുള്ള വിജേന്ദർ ജാട്ട് സമുദായത്തെ പ്രതിനിധീകരിക്കുന്നു. ചൗധരി ചരൺ സിംഗിന് ഭാരതരത്‌ന, പ്രധാനമന്ത്രി മോദിയുടെ മീററ്റ് റാലി, ഇതെല്ലാം പടിഞ്ഞാറൻ യുപിയിലെ വോട്ടർമാർക്കുള്ള ബിജെപിക്കുള്ള പ്രത്യേക സന്ദേശമാണ്. ഈ പരമ്പരയിൽ വിജേന്ദറും ഉള്‍പ്പെടുന്നു.
ബിജെപിയിൽ ചേര്‍ന്ന വിജേന്ദർ കാര്യമായ പ്രതികരണം നടത്തിയില്ല എന്നത് ശ്രദ്ധേയമാണ്. ബിജെപിയേയും സർക്കാരിനെയും പുകഴ്ത്തിയ അദ്ദേഹം മോദി സർക്കാരിനു കീഴിൽ ലോകമെമ്പാടും ഇന്ത്യന്‍ കളിക്കാരുടെ ആദരവ് വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇതിന് ബിജെപി നന്ദി അർഹിക്കുന്നു എന്ന് പറഞ്ഞു. ബിജെപി സംഘടനയ്ക്കും പാർട്ടിക്കും നന്ദി പറഞ്ഞുകൊണ്ട് ഞാൻ ഈ കുടുംബത്തിന്‍റെ ഭാഗമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ എന്താണ് കുറവെന്ന് ചോദിച്ചപ്പോൾ അത് കോൺഗ്രസുകാർക്ക് മാത്രമേ പറയാനാകൂ എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.