Lok Sabha Election 2024: ഗഡ്കരി നാഗ്പൂരിൽ, ഖട്ടർ കർണാലിൽ; രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി
BJP candidate list: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട പട്ടിക പുറത്തിറക്കി ബിജെപി.
Lok Sabha Election 2024 BJP Candidate List: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട പട്ടിക പുറത്തിറക്കി ബിജെപി. മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കർണാലിൽ മത്സരിക്കും. 72 പേരുടെ പട്ടികയിൽ മുതിർന്ന നേതാക്കളായ നിതിൻ ഗഡ്കരി, അനുരാഗ് താക്കൂർ, പിയൂഷ് ഗോയൽ എന്നിവരും ഉൾപ്പെടുന്നു. നാഗ്പൂർ സീറ്റിൽ നിതിൻ ഗഡ്കരി മത്സരിക്കും.
കേരളത്തിൽ ഒഴിവുള്ള സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ്, ദാദര്‍ നഗര്‍ ഹവേലി എന്നിവിടങ്ങളിലെ 72 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
കര്‍ണാടകയിലെ പ്രതാപ് സിൻഹയ്ക്ക് സീറ്റ് നൽകിയിട്ടില്ല. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ഹാമിർപൂരിൽ നിന്നാണ് ജനവിധി തേടുന്നത്. ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുടെ മരുമകൻ സിഎൻ മഞ്ജുനാഥ് ബിജെപി ടിക്കറ്റിൽ മത്സരിക്കും. ബാംഗ്ലൂര്‍ റൂറലിലാണ് മഞ്ജുനാഥ് മത്സരിക്കുന്നത്.
ബാംഗ്ലൂര്‍ നോര്‍ത്തിൽ ശോഭ കരന്തലജെ മത്സരിക്കും. മംബൈ നോര്‍ത്തിൽ പിയൂഷ് ഗോയലും ഷിമോഗയിൽ കര്‍ണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ രാഘവേന്ദ്രയും ബാംഗ്ലൂര്‍ സൗത്തിൽ തേജസ്വി സൂര്യയും മത്സരിക്കും. മൈസൂര്‍ മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മൈസൂരു രാജ കുടുംബാംഗം യദുവീര്‍ കൃഷ്‌ണ ദത്ത ചാമരാജ മത്സരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.