Lok Sabha Election 2024: ലോക്സഭാ തെരഞ്ഞെടുപ്പ്; യുപിയില്‍ കോണ്‍ഗ്രസ് 17 സീറ്റുകളില്‍ മത്സരിക്കും
Lok Sabha Election 2024: തിരഞ്ഞെടുപ്പിനെ കോൺഗ്രസുമായി ചേർന്ന് തന്നെ നേരിടുമെന്ന് സമാജവാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് യാദവ് പറഞ്ഞു.
ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ 17 സീറ്റുകളിൽ മത്സരിക്കാൻ ഒരുങ്ങി കോൺഗ്രസ്. അഖിലേഷ് യാദവിന്റെ സമാജവാദി പാർട്ടിയും ഇന്ത്യ മുന്നണിയിലെ മറ്റു പാർട്ടികളും ചേർന്ന് 63 സീറ്റുകളിൽ മത്സരിക്കും. തിരഞ്ഞെടുപ്പിനെ കോൺഗ്രസുമായി ചേർന്ന് തന്നെ നേരിടുമെന്ന് സമാജവാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് യാദവ് പറഞ്ഞു. യുപിയിലെ ഭാരത് ന്യായ യാത്രയിൽ അഖിലേഷ് യാദവും പങ്കെടുക്കും.
അതേസമയം ചർച്ചകൾ പൂർത്തിയാകാതെ രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത്തോടെ യാത്രയിൽ പങ്കെടുക്കില്ല എന്ന സൂചനയും അഖിലേഷ് യാദവ് നൽകി. കോൺഗ്രസുമായുള്ള സഖ്യത്തിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് സീറ്റ് വിഭജന ചർച്ചകൾ ഫലം കണ്ടതോടെയാണ് അഖിലേഷ് യാദവ് വ്യക്തമാക്കിയത്.
കോൺഗ്രസ് ഉത്തർപ്രദേശിലെ 17 ലോക്സഭ മണ്ഡലങ്ങളിൽ മത്സരിക്കും. രാഹുല്‍ ഗാന്ധിയുമായി തര്‍ക്കങ്ങള്‍ ഒന്നുമില്ലെന്ന് പറഞ്ഞ അഖിലേഷ് യാദവ് ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കും. ഈ മാസം 24ന് പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമാകുന്ന ഘട്ടത്തില്‍ അഖിലേഷും