Lok Sabha Election 2024: സീറ്റ് വിഭജനത്തില്‍ എസ്പിയും കോൺഗ്രസും തമ്മിൽ ധാരണ; സംയുക്ത പത്ര സമ്മേളനം ഉടന്‍
Lok Sabha Election 2024: കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തമ്മില്‍ സീറ്റ് വിഭജനത്തില്‍ തര്‍ക്കമില്ല എന്നും ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് വിഭജനത്തിൽ ധാരണയില്‍ എത്തിയതായും സംയുക്ത പത്രസമ്മേളനം ഉടന്‍ ഉണ്ടാകും എന്നുമാണ് അഖിലേഷ് യാദവ് നല്‍കുന്ന സൂചന.
Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ഇന്ത്യ പ്രതിപക്ഷ സഖ്യം ശക്തിയാര്‍ജ്ജിക്കുകയാണ്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തമ്മില്‍ സീറ്റ് വിഭജനത്തില്‍ ഉണ്ടായിരുന്ന ആശങ്കള്‍ അവസാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Alo Read: Farmers Protest: ഡൽഹി മാർച്ച് അനുവദിക്കാൻ ആവശ്യപ്പെട്ട് കര്‍ഷകര്‍, ചര്‍ച്ചയാവാം എന്ന് കേന്ദ്രം
അതായത്, ഉത്തര്‍ പ്രദേശില്‍ ബിജെപിയെ തുടച്ചു നീക്കുമെന്നാണ് അടുത്തിടെ സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞത്. ഇതാണ് ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് വിഭജനത്തില്‍ ധാരണയായി എന്ന തരത്തില്‍ എന്ന സൂചന നല്‍കുന്നത്. നിലവിലെ സൂചനകള്‍ അനുസരിച്ച് ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും സഖ്യം ചേര്‍ന്ന് ബിജെപിയെ നേരിടും.
കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തമ്മില്‍ സീറ്റ് വിഭജനത്തില്‍ തര്‍ക്കമില്ല എന്നും ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് വിഭജനത്തിൽ ധാരണയില്‍ എത്തിയതായും സംയുക്ത പത്രസമ്മേളനം ഉടന്‍ ഉണ്ടാകും എന്നുമാണ് അഖിലേഷ് യാദവ് നല്‍കുന്ന സൂചന.
സമാജ് വാദി പാര്‍ട്ടി - കോണ്‍ഗ്രസ് സംയുക്ത വാർത്താസമ്മേളനത്തിൽ കോൺഗ്രസിന്‍റെ ഉത്തര്‍ പ്രദേശ് ഇൻചാർജ് അവിനാഷ് പാണ്ഡെ, സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് റായ്, എസ്പി സംസ്ഥാന അദ്ധ്യക്ഷന്‍ നരേഷ് ഉത്തം പട്ടേൽ എന്നിവർ പങ്കെടുക്കും. ഈ വാര്‍ത്താ സമ്മേളനത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും എന്നാണ് സൂചന.
അതേസമയം, ബിജെപിയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് അടുത്തിടെ അഖിലേഷ് യാദവ് നടത്തിയത്. 'ഡൽഹിയിൽ കർഷകർ സമരത്തിലാണ്. പരീക്ഷാപേപ്പർ ചോർന്നതിനെ തുടർന്ന് സർക്കാരിനെതിരെ ആരോപണമുയർന്നിട്ടുണ്ട്. ബിജെപി ഒരു പാർട്ടിയല്ല, സംഘമാണ്. ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് എന്താണ്? ബിജെപിയുടെ മുഖം വെളിപ്പെടുന്നത് നല്ലതാണ്', അഖിലേഷ് യാദവ് പറഞ്ഞു.
സൂചനകള്‍ അനുസരിച്ച് കോൺഗ്രസിന് 17 സീറ്റുകൾ നൽകാൻ സമാജ്‌വാദി പാർട്ടി സമ്മതിച്ചുവെന്ന് മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ച് പറയപ്പെടുന്നു. എന്നാൽ, കോൺഗ്രസ് 20 സീറ്റുകൾ ആഗ്രഹിച്ചിരുന്നു. ആ കാരണത്താലാണ് റായ്ബറേലിയിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ അഖിലേഷ് യാദവ് പങ്കെടുക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ സഖ്യത്തില്‍ എല്ലാം ശുഭമായി മാറുകയാണ് എന്നാണ് സൂചനകള്‍...
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.