Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതോടെ പ്രാദേശിക, ദേശീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ആവേശത്തിലാണ്. ഇതുവരെ കൈപിടിയില്‍ ഒതുങ്ങാത്ത ദക്ഷിണേന്ത്യയാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ BJP ലക്ഷ്യമിടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Horoscope Today, March 18: ഈ രാശിക്കാർ ജാഗ്രത പാലിക്കണം, ഇവര്‍ക്ക് സാമ്പത്തിക നേട്ടം!! ഇന്നത്തെ രാശിഫലം  


പ്രധാനമന്ത്രി മോദി അഞ്ച് ദിവസത്തെ ദക്ഷിണേന്ത്യൻ പര്യടനത്തിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ മെഗാ റോഡ്‌ഷോ നടത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. 


സുരക്ഷാ കാരണങ്ങളാൽ  മുന്‍പ് പ്ലാന്‍ ചെയ്തിരുന്നതില്‍ നിന്നും വ്യത്യസ്തമായി മോദിയുടെ റോഡ്‌ഷോ 4 കിലോമീറ്ററിൽ നിന്ന് 2.5 കിലോമീറ്ററായി ചുരുക്കി. സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്‍റെ  (SPG) സുരക്ഷാ വിലയിരുത്തലിന് ശേഷമാണ് ഇത്. 


തുടക്കത്തില്‍ റോഡ്‌ഷോയ്ക്ക് ലോക്കൽ പോലീസും അനുമതി നിഷേധിച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങൾ, കോയമ്പത്തൂരിലെ ചരിത്രപരമായ വർഗീയ സംഘർഷങ്ങൾ, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള അസൗകര്യങ്ങൾ എന്നിവയാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ, വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതി  പ്രധാനമന്ത്രി മോദിയുടെ മെഗാ റോഡ്‌ഷോയ്ക്ക് അനുമതി നല്‍കുകയായിരുന്നു. 


മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന്, നഗരത്തിൽ, പ്രത്യേകിച്ച് റോഡ്‌ഷോയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ സമഗ്രമായ സുരക്ഷാ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്, കൂടാതെ നഗരത്തിന്‍റെ മറ്റ് പ്രദേശങ്ങളിലുടനീളം വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. 


റിപ്പോർട്ടുകൾ പ്രകാരം, കോയമ്പത്തൂരിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി ഏകദേശം 5,000 പോലീസ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ചുമതാ വഹിക്കുന്ന SPG ഗ്രൂപ്പിലെ 100 ഉദ്യോഗസ്ഥരും ശനിയാഴ്ചതന്നെ സംസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്   


ദക്ഷിണേന്ത്യയെ പരിഗണിക്കുമ്പോള്‍ കോയമ്പത്തൂരിൽ ബിജെപി ഏറെ ശക്തമാണ്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ NDA യ്ക്ക്  400 സീറ്റ് എന്ന  ലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമായി ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി തമിഴ്‌നാട്‌ സന്ദര്‍ശിക്കുന്നത്.  


കോയമ്പത്തൂര്‍ തന്ത്രപ്രധാനമായ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നതാണ് ചരിത്രം. 1998-ൽ മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനിയെ ലക്ഷ്യമിട്ട് നടന്ന ബോംബ് സ്‌ഫോടന പരമ്പര. ഈ സ്ഫോടനങ്ങളിൽ 60 ഓളം പേര്‍ക്ക്  ജീവൻ നഷ്ടപ്പെട്ടിരുന്നു. 


തമിഴ്‌നാട്ടിൽ ബിജെപിയുടെ സാന്നിധ്യം വളരെ കുറവാണെങ്കിലും കോയമ്പത്തൂരിൽ താരതമ്യേന കൂടുതൽ ശക്തമായ അടിത്തറയുണ്ട് എന്നാണ് വിലയിരുത്തല്‍. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ പാര്‍ട്ടി സംസ്ഥാനത്ത് കൂടുതല്‍ ശക്തമാവുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. അണ്ണാമലൈ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് കൂടുതല്‍ വീര്യം പകരുക എന്നതാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ബിജെപിയുടെ ദേശീയ നേതാക്കള്‍ ലക്ഷ്യമിടുന്നത്. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.