ഉത്ത‍ർപ്രദേശ്: അമേഠിയിൽ രണ്ടാം വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ സ്മൃതി ഇറാനിക്ക് വൻ പരാജയം. കേന്ദ്ര വനിത ശിശു വികസന മന്ത്രിയായ സ്മൃതി ഇറാനി ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾക്കാണ് കിഷോരി ലാൽ ശർമയോട് തോറ്റത്. ​ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ് കിഷോരി ലാൽ ശർമ.


COMMERCIAL BREAK
SCROLL TO CONTINUE READING

​ഗാന്ധി കുടുംബത്തിന്റെ ശക്തമായ കോട്ടയായിരുന്നു അമേഠി. എന്നാൽ, 2019ൽ സ്മൃതി ഇറാനി രാഹുൽ ​ഗാന്ധിയെ പരാജയപ്പെടുത്തി അമേഠിയിൽ വിജയിച്ചു. ഇത്തവണയും ബിജെപി സ്മൃതി ഇറാനിയെ തന്നെ അമേഠിയിൽ സ്ഥാനാർഥിയാക്കി. തങ്ങളുടെ അഭിമാന മണ്ഡലം തിരിച്ചുപിടിക്കാൻ കോൺ​ഗ്രസ് കളത്തിലിറക്കിയത് ​ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാലിനെയായിരുന്നു.


ALSO READ: ആറ്റിങ്ങലിൽ ഫോട്ടോഫിനിഷ്; സസ്പെൻസുകൾക്കൊടുവിൽ അടൂർ പ്രകാശിന് ജയം


രാഹുൽ ​ഗാന്ധി ഇത്തവണ വയനാട്ടിൽ നിന്നും റായ്ബറേലിയിൽ നിന്നുമാണ് ജനവധി തേടിയത്. കിഷോരി ലാൽ ശർമയോട് സ്മൃതി ഇറാനിക്കേറ്റ പരാജയം എൻഡിഎയ്ക്ക് വലിയ തിരിച്ചടിയാണ്. 2019ൽ 4,68,514 വോട്ടുകൾക്കാണ് സ്മൃതി ഇറാനി ജയിച്ചത്. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ ​ഗാന്ധിയെ പരാജയപ്പെടുത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.