Lok Sabha Election 2024: പരമ്പരാഗത സീറ്റുകളില്‍ പോരാളിയെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്‌, അമേത്തി - റായ്ബറേലിയില്‍ ഇപ്പോഴും സസ്‌പെൻസ്...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Lok Sabha Election 2024: തൃശൂര്‍ എടുക്കാന്‍ മുരളീധരൻ, ആലപ്പുഴ തിരിച്ചു പിടിക്കാന്‍ കെസി,  കൂട്ടിയും കിഴിച്ചും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി പട്ടിക  
 
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 39 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പുറത്തിറക്കി. ആദ്യ പട്ടികയില്‍ 15 ജനറൽ സ്ഥാനാർഥികളും 24 ദളിത്, പട്ടികവർഗ, ന്യൂനപക്ഷ വിഭാഗങ്ങളുമുണ്ടെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ട്രഷറർ അജയ് മാക്കനും സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച അവസരത്തില്‍ അറിയിച്ചു.


Also Read: Mangal Gochar 2024: ശനിയുടെ രണ്ടാം രാശിയില്‍ ചൊവ്വ സംക്രമണം, ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും!! 


മുൻ കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് ജനവിധി തേടും. എന്നാല്‍, കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ച ആദ്യ  പട്ടികയില്‍ ഗാന്ധി കുടുംബത്തിന്‍റെ പരമ്പരാഗത സീറ്റായ ഉത്തർപ്രദേശിലെ അമേത്തിയും റായ്ബറേലിയും ഉള്‍പ്പെടുത്തിയിരുന്നില്ല. കൂടാതെ, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിലും കോണ്‍ഗ്രസ്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.  


അമേത്തി,  റായ്ബറേലി പിന്നെ പ്രിയങ്ക ഗാന്ധിയും,  


ആദ്യ സ്ഥാനാര്‍ഥി പട്ടിക കോൺഗ്രസ് വെള്ളിയാഴ്ച പുറത്തിറക്കി. കോൺഗ്രസ് ലിസ്റ്റിൽ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരില്ലാത്തതും ഗാന്ധി കുടുംബത്തിന്‍റെ പരമ്പരാഗത സീറ്റായ ഉത്തർപ്രദേശിലെ അമേത്തിയും റായ്ബറേലിയും ഉള്‍പ്പെടുത്താത്തതും ഏവരുടെയും ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.


റായ്ബറേലി മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തെക്കുറിച്ചുള്ള ചർച്ച എങ്ങും സജീവമാണ്. എന്നാല്‍, കോണ്‍ഗ്രസ്‌ ഇതില്‍ പ്രതികരിച്ചിട്ടില്ല.  സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതിനെത്തുടർന്ന് ഒഴിവുവന്ന റായ്ബറേലി സീറ്റിൽ 52 കാരിയായ പ്രിയങ്ക ഗാന്ധി  അരങ്ങേറ്റം കുറിക്കും എന്നാണ് സൂചനകള്‍....


അമേത്തി, റായ്ബറേലി വീണ്ടും സസ്‌പെൻസ് 


ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി  പ്രിയങ്ക ഗാന്ധി, ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മുഴുവൻ സമയവും നല്‍കുകയാണ് പ്രിയങ്ക ഇപ്പോള്‍. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള ഇന്ത്യൻ സഖ്യത്തിൽ സീറ്റുകൾക്കും ധാരണയായിട്ടുണ്ട്. 17 ലോക്‌സഭാ സീറ്റുകളിൽ കോണ്‍ഗ്രസ്‌ മത്സരിക്കും. ഇതില്‍ അമേത്തിയും റായ്ബറേലിയും കോൺഗ്രസിന്‍റെ അക്കൗണ്ടിലുണ്ട്. അതേസമയം, ഈ സഖ്യത്തിലും സീറ്റ് വിഭജനത്തിലും ഏറ്റവും വലിയ പങ്ക് വഹിച്ചത് പ്രിയങ്ക ഗാന്ധിയാണ് എന്നും പറയപ്പെടുന്നു.


ഇത് കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് തന്ത്രമോ അതോ ആത്മവിശ്വാസക്കുറവോ?


യുപിയിൽ SP യുമായി സഖ്യം ഉള്ള സാഹചര്യത്തിലും അമേത്തി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പേരുകൾ വരാത്തതും ആദ്യ പട്ടികയിൽ പ്രിയങ്ക ഗാന്ധിയുടെ പേര് ഉള്‍പ്പെടുത്താത്തതും എല്ലാവരെയും അമ്പരപ്പിച്ചു. ഇത് കോൺഗ്രസിന്‍റെ തിരഞ്ഞെടുപ്പ് തന്ത്രമാണോ അതോ ആത്മവിശ്വാസക്കുറവാണോ എന്നാണ് ഇപ്പോള്‍ ആളുകള്‍ ചോദിക്കുന്നത്. 


പ്രിയങ്ക ഗാന്ധിയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാം 


ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പല സീറ്റുകളിലേക്കും ആദ്യ പട്ടികയിൽ തന്നെ സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, ഈ സംസ്ഥാനങ്ങളിലെ ഓരോ സീറ്റിലും ഒന്നിലധികം മത്സരാർത്ഥികൾ ശക്തമായി രംഗത്ത് എത്തിയതോടെ ബഹളം ഭയന്ന്, കൂടുതൽ ചർച്ചയ്ക്കായി പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു. ഒരു പക്ഷെ വരും ഘട്ടങ്ങളില്‍ പ്രിയങ്ക ഗാന്ധിയും പട്ടികയില്‍ ഇടം നേടിയേക്കാം.... 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.