മന്മോഹന് സിംഗിന് ഇന്ന് പിറന്നാള്‍, ഒന്നാമനായി നരേന്ദ്രമോദി!!
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന് ഇന്ന് 87-ാം പിറന്നാള്‍. ആശംസകള്‍ നേര്‍ന്നവരില്‍ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്രമോദി!!
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന് ഇന്ന് 87-ാം പിറന്നാള്‍. ആശംസകള്‍ നേര്‍ന്നവരില്‍ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്രമോദി!!
തന്റെ സന്ദേശത്തില്‍ മന്മോഹന് സിംഗിന്റെ ദീര്‍ഘായുസിനും ആരോഗ്യത്തിനുമായി പ്രാര്‍ഥിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.
ദീര്‍ഘായുസ്സും ആരോഗ്യവും ആശംസിക്കുന്നതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി എന്നതിനപ്പുറം രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാമ്പത്തിക വിദഗ്ധനാണ് ഡോ. മന്മോഹന് സിംഗ്.
ഇന്ത്യാ വിഭജനത്തിനു മുന്‍പ് ഇപ്പോഴത്തെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായില്‍ 1932 സെപ്റ്റംബര്‍ 26നായിരുന്നു മന്മോഹന് സിംഗിന്റെ ജനനം. പഞ്ചാബ് സർവകലാശാല, കേംബ്രി൦ഡ്ജ്, ഓക്സ്ഫോർഡ് എന്നിവിടങ്ങളിലായി അദ്ദേഹം തന്റെ പഠനം പൂര്‍ത്തിയാക്കി.
1971ൽ ഡോ. സിംഗ് വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. തുടര്‍ന്ന് ധനകാര്യ മന്ത്രിയായി, പിന്നീട് 10 വര്‍ഷം പ്രധാനമന്ത്രിയായി യുപിഎ സര്‍ക്കാരിനെ നയിച്ചു.
അതേസമയം, പുലര്‍ച്ചെതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍പേ മുന്‍ പ്രധാനമന്ത്രിയ്ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി. പ്രധാനമന്ത്രിയ്ക്ക് ഉറക്കമില്ലേ എന്ന് ഒരു കൂട്ടര് ചോദിക്കുമ്പോള്‍, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍പേയെന്ന് മറ്റൊരു വിഭാഗം പറയുന്നു... ഇന്ത്യന്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യ൦ സംബന്ധിച്ച് മന്മോഹന് സിംഗ് നിരന്തരം പ്രതികരിച്ചിരുന്നു. ഇതാവാം ഒന്നാമനായി ആശംസ നേരാന്‍ കാരണമെന്ന് മറ്റൊരുകൂട്ടരും പറയുന്നു.