വന്ദേ ഭാരതിന് സമാനമായി കുറഞ്ഞ ചെലവിൽ നോൺ എ.സി ട്രെയിനുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ‌ റെയൽവേ. 130 കിലോമീറ്റർ ആണ് ട്രെയിന്റെ പരമാവധി വേഗം. 1834 പേർക്ക് യാത്ര ചെയ്യാം. നോൺ എ .സി പുഷ്പുൾ എന്നാണ് നിലവിൽ ട്രെയിനിന് പേരിട്ടിരിക്കുന്നത്. ഈ മാസം അവസാനത്തോടെ നിലവിൽ നിർമ്മാണം പൂർത്തിയായ നോൺ എ.സി ട്രെയിൻ സർവ്വീസ് ആരംഭിക്കും. സാധരണക്കാർക്കും വന്ദേ ഭാരത്തിന് സമാനമായ യാത്ര ചുരുങ്ങിയ ചിലവിൽ ഇതോടെ യാത്ര സാധ്യമാകുമെന്ന് ചെന്നൈ ഐസിഎഫ് ജനറൽ മാനേജർ ബി.ജി മല്ലയ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ വന്ദേഭാരതിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാൽ ട്രെയിനിന്റെ നിരക്ക് സാധാരണക്കാരെ സംബന്ധിച്ച് താങ്ങാൻ സാധിക്കുന്നതല്ല. ഈ ട്രെയിനുകൾ എത്തുന്നതോടെ അതിന് ഒരു പരിഹാരമാവുകയാണ്. ഓറഞ്ച്, ഗ്രേ നിറത്തിലുള്ള ഈ ട്രെയിനിന്  22 റേക്ക് ഉണ്ടാകും. ഇതിൽ നോൺ എ.സി കമ്പാർട്ട്മെന്റുകൾ എട്ടെണ്ണമാണ്.  ലേഡീസ് കമ്പാർട്ട്മെൻറ് , ലഗേജ് കമ്പാർട്ട്മെൻറ് ഉൾപ്പെടെ മറ്റുള്ളവ എ.സി ആയിരിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.