ഒഡീഷ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. വെള്ളപ്പൊക്കം ബാധിച്ച മൽക്കൻഗിരി ഉൾപ്പെടെ ഒഡീഷയുടെ പല ഭാഗങ്ങളിലും വ്യാഴാഴ്ച വ്യാപകമായ മഴ പെയ്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:


ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലാണ്  ന്യൂനമർദ്ദം രൂപപ്പെട്ടത്. അതിന്റെ സ്വാധീനത്തിൽ ജൂലൈ 20 മുതൽ 22 വരെ ഒഡീഷ തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ഉപരിതല കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.  ഈ കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും. ജൂലൈ 24 വരെ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ട കനത്ത അതിശക്തമായ മഴയോ അല്ലെങ്കിൽ നേരിയതോ മിതമായതോ ആയ വ്യാപകമായ മഴയ്ക്ക് കാരണമാകുമെന്നും ഐഎംഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.   ഇതിനിടയിൽ ജൂലൈ 24 ന് മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടുമെന്നും ഐഎംഡി പ്രവചിച്ചിട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 8.30 വരെ ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പുകൾ നൽകിയിട്ടുമുണ്ട്.


Also Read: ഇത് എസ്പി സൗമ്യ സാംബശിവൻ; ഹിമാചൽ പ്രളയത്തിൽ ജനങ്ങൾക്ക് തുണയായ മലയാളി പെൺകരുത്ത്


നുവാപദ, ബൊലാംഗിർ, കലഹന്ദി, ബർഗഡ്, ബൗധ്, സോനെപൂർ, സമ്പൽപൂർ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 7 മുതൽ 20 സെന്റീമീറ്റർ വരെ കനത്തതോതിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇതേ തുടർന്നാണ്  ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മുന്നറിയിപ്പ് ഇന്നുമുതൽ  ശനിയാഴ്ച രാവിലെ 8.30 വരെയാണ് പറഞ്ഞിരിക്കുന്നത്.മൽക്കൻഗിരി, കോരാപുട്ട്, നവറംഗപൂർ, കന്ധമാൽ, രായഗഡ, ഗജപതി, ഗഞ്ചം, അംഗുൽ, നയാഗഡ്, കട്ടക്ക്, ധേങ്കനാൽ എന്നീ ജില്ലകളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നതിനെ തുടർന്ന് ഐഎംഡി യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒപ്പം മൽക്കൻഗിരി, കോരാപുട്ട്, നബരംഗ്പൂർ, കലഹണ്ടി, കാണ്ഡമാൽ, ഗഞ്ചം, ഗജപതി ജില്ലകളിലെ മലയോര മേഖലകളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Also Read: Lakshmi Devi Favourite Zodiacs: ഇവർ ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, ഒരിക്കലും ധനത്തിന് ബുദ്ധിമുട്ടുണ്ടാവില്ല!


വ്യാഴാഴ്ച പെയ്ത് കനത്ത മഴയെത്തുടർന്ന് ബയാപദ ഘട്ടിൽ മണ്ണിടിച്ചിലുണ്ടാകുകയും തുടർന്ന് നകാമമുടി പഞ്ചായത്തിലെ 19 ഗ്രാമങ്ങൾ ഒറ്റപ്പെട്ടതായി മൽക്കൻഗിരി ജില്ലയിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. കുന്നിൽ നിന്ന് റോഡിലേക്ക് പാറകളും മണ്ണും ഇടിഞ്ഞുവീണ് വാഹനഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് താമസിക്കുന്ന മൂവായിരത്തിലധികം ആളുകളെ മണ്ണിടിച്ചിൽ ബാധിച്ചതായും റിപ്പോർട്ടുണ്ട്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൽക്കൻഗിരിയിലെ ചിത്രകൊണ്ട ബ്ലോക്കിൽ 199 മില്ലീമീറ്ററും കോരുകൊണ്ട ബ്ലോക്കിൽ 185 മില്ലീമീറ്ററും മൽക്കൻഗിരി ബ്ലോക്കിൽ 183.2 മില്ലീമീറ്ററും കലിമേല ബ്ലോക്കിൽ 114.0 മില്ലീമീറ്ററും മഴ  രേഖപ്പെടുത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ന്യൂനമർദത്തെ തുടർന്നുണ്ടായ സാഹചര്യം സ്പെഷ്യൽ റിലീഫ് കമ്മീഷണർ (SRC) സത്യബ്രത സാഹൂ അവലോകനം ചെയ്യുകയും സാഹചര്യമനുസരിച്ചു  തയ്യാറായിരിക്കാൻ ജില്ലാ കളക്ടർമാരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.


Also Read: ബ്രിജ് ഭൂഷൺ സിങ്ങിന് ജാമ്യം; എതിർക്കാതെ ഡൽഹി പോലീസ്


ന്യൂനമർദ്ദം കണക്കിലെടുത്ത് ഏത് സാഹചര്യത്തെയും നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിക്കാൻ മൽക്കൻഗിരി, കോരാപുട്ട്, കലഹണ്ടി ജില്ലകളിലെ കളക്ടർമാർക്ക് എസ്ആർസി നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മറ്റ് ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുമുണ്ടെന്നും റവന്യൂ, ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.  മഴ കണക്കിലെടുത്ത് എല്ലാ വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരും ഫീൽഡ് ഓഫീസർമാരും അവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് എസ്ആർസി നിർദ്ദേശം നൽകിയിട്ടുണ്ട്. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ ഫീൽഡ് സന്ദർശനം നടത്തണം. ഏത് സാഹചര്യത്തെയും നേരിടാൻ ആളുകളെയും സാമഗ്രികളും സജ്ജമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിൽക്കാനും മഴ കാരണം റോഡുകളും ഓടകളും വെള്ളത്തിനടിയിലാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.