ന്യൂഡല്‍ഹി:  കോവിഡ് ആരോഗ്യപ്രവർത്തകർക്കായി ചൈനയില്‍നിന്നും ഗുണനിലവാരമില്ലാത്ത PPE കിറ്റുകള്‍ വാങ്ങിയതിനെതിരെ  കടുത്ത വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ മറുപടിയുമായി  കേന്ദ്ര ആരോഗ്യ മന്ത്രി...


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുണനിലവാരമില്ലാത്ത PPE കിറ്റുകള്‍, അത് ഏതു  രാജ്യത്തു നിന്നും വാങ്ങിയതായാലും തിരികെ നല്‍കുമെന്ന്   കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു.  കൂടാതെ, ഇന്ത്യ  ഇതുവരെ PPE കിറ്റുകള്‍ക്കുള്ള വില നല്‍കിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ലോകത്തെ  പല രാജ്യങ്ങളും കോവിഡ്-19 ഉത്ഭവത്തിനും വ്യാപനത്തിനും കാരണക്കാരായി ചൈനയെ കുറ്റപ്പെടുത്തുമ്പോൾ ആ രാജ്യത്തുനിന്ന് തന്നെ കോവിഡ് പരിശോധനാ കിറ്റുകൾ വാങ്ങിയതിനെ കുറ്റപ്പെടുത്തി ശിവസേന രംഗത്തെത്തിയിരുന്നു. 


ഉപയോഗശൂന്യമായ ഇത്തരം ടെസ്റ്റ് കിറ്റുകൾ വാങ്ങിയതിലൂടെ ചൈനയുടെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുകയാണ്  ഇന്ത്യ ചെയ്തിരിക്കുന്നത് എന്നും ശിവസേന ആരോപിച്ചിരുന്നു. കൂടാതെ, ചൈനയിൽനിന്ന് എത്തിയ 20 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തെറ്റായ വിവരങ്ങൾ നൽകുന്നവയും, അവ  ഉപയോഗരഹിതമാകുകയും ചെയ്ത സാഹചര്യത്തെപ്പറ്റി കേന്ദ്രസർക്കാർ വിശദീകരണം നല്‍കണമെന്നും ശിവസേന ആവശ്യപ്പെട്ടിരുന്നു.  
 
ചൈനയില്‍ നിന്നുള്ള 63,000 കിറ്റുകളാണ് ഗുണനിലവാരമില്ലെന്ന്  കേന്ദ്ര ആരോഗ്യമന്ത്രാലയം  കണ്ടെത്തിയത്. 
റാപിഡ് ആന്റിബോഡി ടെസ്റ്റ്, ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റുകള്‍ എന്നിവയടങ്ങിയ 6,50,000 കിറ്റുകളാണ് ഇന്ത്യ ചൈനയില്‍ നിന്നും  വാങ്ങിയത്. ഇതില്‍  63,000 കിറ്റുകളാണ് ഉപയോഗശൂന്യമെന്ന്  കണ്ടെത്തിയത്. 


ചൈനയില്‍ നിന്നും PPE കിറ്റുകള്‍  വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.  ഹോങ്കോ൦ഗ് , സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും കിറ്റുകള്‍ കൊണ്ടുവരാനായിരുന്നു ആലോചിച്ചിരുന്നത്. അവിടെ നിന്ന് ലഭിക്കാത്ത സാചര്യത്തിലാണ് ശക്തമായ പരിശോധനയ്ക്ക് ശേഷം ചൈനയില്‍ നിന്ന് കിറ്റുകള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. എന്നാല്‍, ചൈന  ഗുണനിലവാരമില്ലാത്ത കിറ്റുകള്‍ നല്‍കിയത് വന്‍  വിവാദത്തിന് വഴിയൊരുക്കി.