Newdelhi: ലെഫ്റ്റനൻറ് ജനറൽ പ്രദീപ് ചന്ദ്രൻ നായർ അസ്സാം റൈഫിൾസ് ഡയറക്ടർ ജനറലായി ചുമതലയേറ്റു. ഇന്ത്യൻ ആർമിയുടെ റിക്രൂട്ടിങ്ങ് വിഭാഗം ഡയറക്ടർ ജനറലായി അദ്ദേഹം സേവനമനുഷ്ടിച്ച് വരികയായിരുന്നു. അസ്സാം റൈഫിൾസിൻറെ 21മാത് ഡയറക്ടർ ജനറലായാണ് അദ്ദേഹം ചുമതയേൽക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മേഘാലയയിലെ സേനാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അദ്ദേഹം ചുമതലയേറ്റു.1985-ൽ സിക്ക് റെജിമൻറിലാണ് പ്രദീപ് ചന്ദ്രൻ നായർ സേനയിൽ കമ്മീഷൻ ചെയ്യുന്നത്. സത്താറയിലെ സൈനീക സ്കൂൾ,നാഷണൽ ഡിഫൻസ് അക്കാദമി,ഡിഫൻസ് സർവ്വീസസ് സ്റ്റാഫ് കോളേജ്,കോളേജ് ഒാഫ് ഡിഫൻസ് മാനേജ്മെൻറ് എന്നിവിടങ്ങളിൽ അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി.


ALSO READ: COVID-19 near to home vaccination centers: കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാൻ കേന്ദ്ര സർക്കാരിൻറെ നിർദ്ദേശം


സിയാച്ചിനിലടക്കം സേവനമനുഷ്ഠിച്ച പ്രദീപ് നാഗാലാൻഡിൽ അസം റൈഫിൾസ് ഇൻസ്പെക്ടർ ജനറലായിരുന്നു.അതിവിശിഷ്ട സേവ മെഡലും യുദ്ധ സേവ മെഡലും ലഭിച്ചിട്ടുണ്ട്.


ALSO READ: Lakshadweep Issue: ജനങ്ങളുടെ ഹിതം അറിഞ്ഞു കൊണ്ട് മാത്രമേ സര്‍ക്കാര്‍ മുന്നോട്ട് പോകൂ, ഉറപ്പുനല്‍കി ആഭ്യന്തരമന്ത്രി അമിത് ഷാ


സിയാച്ചിൻ ഗ്ലേസിയറിൽ സൈന്യത്തിൻറെ 18 സിക്ക് ബറ്റാലിയൻറെ കമാണ്ടിങ്ങ് ഒാഫീസറായിരുന്നു. കോഴിക്കോട് പരപ്പനങ്ങാടി സ്വദേശിയാണ് അദ്ദേഹം.പുഷ്പയാണ് ഭാര്യ. മക്കൾ: പ്രശോഭ്, പൂജ. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക